
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലയുടെ 44 മത് വാർഷിക സമ്മേളനം 2026 മാർച്ച് 7, 8 തീയതികളിൽ പട്ടം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നു. 2026 മാർച്ച് 7 ന് രാവിലെ ജില്ല പ്രസിഡന്റ് ഷമ്മി ബേക്കർ എ. പതാക ഉയർത്തി പ്രതിനിധികളെ അഭിസംബോധന ചെയ്തതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. ജില്ല പ്രസിഡൻറിൻറെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ജില്ല സെക്രട്ടറി സ. മനോജ് കുമാർ ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ജില്ല ട്രഷറർ സ. ലിംന. എം.എസ്സ് സമ്മേളന കാലയളവിലെ വരവ്ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ജനാധിപത്യത്തെ തകർക്കുന്ന കേന്ദ്രസർക്കാർ സമീപനം അവസാനിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനാധിപത്യത്തെ തകർക്കുന്ന കേന്ദ്ര സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിന്റെ മൂല്യം സംരക്ഷിക്കുക, വർഗീയത ചെറുക്കുക, ഇന്ത്യയുടെ ഭരണഘടനാ അവകാശങ്ങൾ നിലനിർത്തുക, ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിൻറെ വികസിത് ഭാരത് ശിക്ഷ അതിഷ്ഠാൻ 2025 ബില്ല് പിൻവലിക്കുക, കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി കൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രതിനിധി സമ്മേളനം ഡിവൈ എഫ് ഐ കേന്ദ്രകമ്മിറ്റിയംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡോ. എസ്. ആർ. മോഹനചന്ദ്രൻ, ജനറൽ സെക്രട്ടറി എം. ഷാജഹാൻ, സംസ്ഥാന സെക്രെട്ടറിയറ്റ് അംഗങ്ങളായ ജെ. ജോസഫൈൻ, ജി. കെ. മണിവർണൻ, കെ. പ്രവീൺ, എസ്. ദിലീപ്, ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടിച്ചേർസ് ഓർഗനൈസേഷൻസ് ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി മുഹമ്മദ് മാഹീൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഷമ്മി ബേക്കർ (പ്രസിഡൻറ്), എൻ. ലത, ബി. എം. അനിൽകുമാർ (വൈസ് പ്രസിഡൻറ്), സജി സത്യശീലൻ (സെക്രട്ടറി), സി. ഗംഗ. എൽ. ഡി. ലിപ്പിൻ റോയ് (ജോയിൻറ് സെക്രട്ടറി), എസ്. സഞ്ജീവ് (ട്രഷറർ), ബി. കെ. ഷംജു (വനിതാ കൺവീനർ), ഡോ. ആനന്ദ് ആർ. കൃഷ്ണൻ (ഗസൽ സാംസ്കാരിക വേദി കൺ വീനർ), ഡോ. എ. ഹിഷാം (ജില്ലാ സ്റ്റോർട്സ് കമ്മിറ്റി കൺവീനർ).
ഭാരവാഹികൾ


Leave a Reply