പ്രകൃതിയുടെ അസുന്തലിതാവസ്ഥ മൂലം അപകടകാരമാം വിധത്തിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ സാമൂഹിക പ്രതിബന്ധതയുള്ള, ഗസറ്റെഡ് മേഖലയിലെ ഏറ്റവും വലിയ സംഘടനയായ KGOA യുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ വീടുകളിൽ പരമാവധി നട്ടുവളർത്തുക എന്ന ലക്ഷ്യത്തെ മുൻ നിർത്തിയാണ് മലപ്പുറം ജില്ല വനിത കമ്മിറ്റി വീട്ടിൽ ഒരു മരം എന്ന പരിപാടി ജൂൺ 4 ന് വൈകീട്ട് 4 മണിക്ക് മലപ്പുറം സിവിൽ സ്റ്റേഷൻ കാന്റീൻ പരിസരത്ത് സംഘടിപ്പിച്ചത്..
മലപ്പുറം ജില്ല വനിത കമ്മിറ്റി ജോയിന്റ് കൺവീനർ സ : ശ്രീലക്ഷ്മി അധ്യക്ഷത നിർവഹിച്ച ഈ പരിപാടി KGOA മലപ്പുറം ജില്ല ജോ. സെക്രട്ടറി സ : ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ല വനിത കൺവീനർ സ : സ്മിജ എം. കെ സ്വാഗതം പറഞ്ഞു.. KGOA സംസ്ഥാന വനിത കമ്മിറ്റി അംഗം സ : സുനിത എസ് വർമ ഹരിത പ്രതിജ്ഞ ചൊല്ലി കൊടുത്തു.. തുടർന്ന് ജീവനക്കാർക്ക് നെല്ലി, സീതപഴം, മാവ്, പ്ലാവ്, പേര, മുരിങ്ങ, തുടിങ്ങി വിവിധ തരത്തിലുള്ള വൃക്ഷ തൈകൾ വിതരണം ചെയ്തു.. ജീവനക്കാർ തങ്ങൾക്കു ലഭിച്ച വൃക്ഷ തൈകൾ പരിസ്ഥിതി ദിനമായ ജൂൺ 5 നു തങ്ങളുടെ വീടുകളിൽ നാട്ടുപിടിപ്പിക്കുകയും തുടർന്ന് പരിചരിക്കുകയും ചെയ്യുന്നതാണ് എന്ന് പ്രതിജ്ഞ ചെയ്തു. ജില്ലാ വനിതാ കമ്മറ്റി അംഗമായ സഖാവ് ബിന്ദു കെ നന്ദി പറഞ്ഞു. പരിപാടി 4.45 നു അവസാനിച്ചു.


Leave a Reply