കെ ജിഒ എ യുടെ 45 – മത് ആലപ്പുഴ ജില്ലാ സമ്മേളനം കയർ മെഷീൻ മാനുഫാക്ചറിങ് കമ്പനി ഹാളിൽ വച്ച് മാർച്ച് 7, 8 തീയതികളിലായി നടന്നു.
പ്രതിനിധി സമ്മേളനം സി.ഐ.ടി.യു. ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനം ചെയ്തു.

ആദ്യദിനം വൈകുന്നേരം കയർ മെഷീൻ മാനുഫാക്ചറിങ് കമ്പനി ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച് ആലപ്പുഴ ടൗൺഹാളിനു മുന്നിൽ സമാപിച്ച വിപുലമായ പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം ജയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അജയ് സുധീന്ദ്രൻ , സംസ്ഥാന ട്രഷറർ എ. ബിന്ദു എന്നിവർ സംസാരിച്ചു

2025 ജില്ലാ കൗൺസിൽ ജില്ലാ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്നുകൊണ്ട് റിപ്പോർട്ടും വരവുചലവ് കണക്കുകളും അംഗീകരിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ എട്ട് ഏരിയയിൽ നിന്നുള്ള സഖാക്കൾ പങ്കെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ
പ്രസിഡന്റ് – ദേവരാജ് പി കർത്ത (അസിസ്റ്റന്റ് മറൈൻ സർവേയർ ആലപ്പുഴ) സെക്രട്ടറി – റെനി സെബാസ്റ്റ്യൻ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി എം ജി എസ് വൈ ആലപ്പുഴ) ട്രഷറർ – എസ് വേണുക്കുട്ടൻ (ഡെപ്യൂട്ടി ജോയിന്റ് കമ്മീഷണർ ജി എസ് ടി ആലപ്പുഴ) വൈസ് പ്രസിഡണ്ട്മാർ – സജിത ദാസ് (സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ഓഡിറ്റ് വിഭാഗം ആലപ്പുഴ) ടെസ്സിഎബ്രഹാം (ലേ സെക്രട്ടറി മാവേലിക്കര താലൂക്ക് ആശുപത്രി) ജോയിന്റ് സെക്രട്ടറിമാർ – എസ് രഞ്ജിത്ത് (കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ആലപ്പുഴ) ഷിബു കെ എം (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്യാട്)

Leave a Reply

Your email address will not be published.