“കേരളമെന്നു കേട്ടാൽ തുടിക്കണം; വികസനം നമ്മുടെ ഞരമ്പുകളിൽ” എന്ന ആശയം ഉയർത്തിപ്പിടിച്ച് നിശ്ചയദാർഢ്യമുള്ള സമൂഹമായി മാറുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) നോർത്ത് ജില്ലയുടെ 44-ാം വാർഷിക ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷമ്മി ബേക്കർ എ യുടെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ ജില്ലാ സെക്രട്ടറി സജി സത്യശീലൻ സ്വാഗതം പറഞ്ഞു.  സംസ്ഥാന പ്രസിഡണ്ട് ഡോ. എസ് ആർ മോഹന ചന്ദ്രൻ, ജനറൽ സെക്രട്ടറി എം ഷാജഹാൻ, സംസ്ഥാന വനിതാ കമ്മറ്റി കൺവീനർ ജെ ജോസഫൈൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ദിലീപ് എസ്, പ്രവീൺ കെ, മണിവർണ്ണൻ ജികെ തുടങ്ങി വിവിധ സംസ്ഥാന നേതാക്കളും ഓണററി അംഗങ്ങളും പൊതുസമ്മേളനത്തിൽ പങ്കെടുത്തു. പൊതുസമ്മേളനത്തിന് ജില്ലാ വൈസ് പ്രസിഡന്റ് ലത എൻ നന്ദി രേഖപ്പെടുത്തി. സമ്മേളനങ്ങൾ നഗരിയായ പട്ടം ജില്ലാ പഞ്ചായത്ത് ഹാളിൽ നിന്നും ആരംഭിച്ചു എകെജി പാർക്കിൽ സമാപിച്ച പ്രകടനത്തിൽ സമ്മേളന പ്രതിനിധികളോടൊപ്പം ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.