കെ.ജി.ഒ.എ ന്യൂസ്
news-details
സർവിസ്

ഉയര്‍ന്ന ശമ്പളസ്‌കെയിലില്‍ നിന്നും താഴ്ന്ന ശമ്പള സ്‌കെയിലിലേക്ക് തസ്തികമാറ്റം മുഖേന നിയമനം ലഭിക്കുന്നവരുടെ വാര്‍ഷിക വേതന വര്‍ദ്ധനവ്‌

മാന്യവായനക്കാരുടെ ശ്രദ്ധയിലേക്ക് ഈ ലക്കം ന്യൂസില്‍ കൊണ്ടുവരുന്നത് കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് (K) ഇറക്കിയ ഉത്തരവിനെക്കുറിച്ചാണ്. മലപ്പുറം പറപ്പൂര്‍ IWHSS-ലെ HSST (Junior) Physics ശ്രീ. ഉണ്ണികൃഷ്ണന്‍ നായര്‍ ഫയല്‍ചെയ്ത റിട്ട് ഹര്‍ജി നം. 1406/2024ന്മേല്‍ ബഹു. ഹൈക്കോടതി 20/2/2025ല്‍ താഴെപ്പറയും പ്രകാരം വിധിന്യായം പുറപ്പെടുവിക്കുകയും തുടര്‍ന്നിറക്കിയ ഉത്തരവിന്റെ ഉള്ളടക്കവും സംക്ഷിപ്തമായി കുറിക്കാം.

In the circumstances, these writ petitions are allowed. Exts bills P6 & P15 Orders in WPC No.

31505 of 2023 and Ext P3 Order in WPC No. 1406 of 2024 are quashed. It is declared that the petitioners shall be governed by the judgment of this court in WPC No. 14753 of 2020 and W.A No. 1556 of 2021 in the matter of physical benefits on their promotion. The first respondent is directed to reconsider the matter in the light of the afore judgments and pass orders afresh within a period of 3 months

മേല്‍ വിധിന്യായം പ്രകാരം വിഷയം പരിശോധിക്കുകയും KSR ഭാഗം 1 ചട്ടം 37 (യ) പ്രകാരം ഉയര്‍ന്ന ശമ്പള സ്‌കെയിലിലുള്ള തസ്തികയില്‍ നിന്നും താഴ്ന്ന ശമ്പള സ്‌കെയിലിലേക്ക് തസ്തിക മാറ്റം മുഖേന (സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം) നിയമനം ലഭിക്കുന്നവര്‍ക്ക് വാങ്ങിവന്ന അടിസ്ഥാന ശമ്പളം പ്രമോഷന്‍ തസ്തികയുടെ ശമ്പള സ്‌കെയിലില്‍ സംരക്ഷിച്ചു നല്‍കുന്നതിന് വ്യവസ്ഥയുണ്ടെങ്കിലും ഇത്തരം സാഹചര്യത്തില്‍ ഇന്‍ക്രിമെന്റ് തീയതി സംരക്ഷിച്ചു നല്‍കുന്നതിന് KSR ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാലും ധനകാര്യ വകുപ്പിന്റെ പരമാര്‍ശം (3) ഉത്തരവിന്റെ അടിസ്ഥാനത്തിലും ചട്ടവിരുദ്ധമായി ആരെങ്കിലും എന്തെങ്കിലും ആനുകൂല്യം കൈപ്പറ്റാനിടയാക്കിയാല്‍ അതിന്റെ മറവില്‍ മറ്റുള്ളവര്‍ക്ക് ഭരണഘടനയിലെ 14-ാം അനുഛേദത്തിന്റെ ആനുകൂല്യം അവകാശപ്പെടാന്‍ സാധിക്കുകയില്ലായെന്നതിനാലും Kulvindar Pal Sing and another vs state of Punjab

and others (2016) 6 sec 532) State of UP vs Rajkumar Sharma (2006) 3 sec 330 കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ ബൈ ട്രാന്‍സ്ഫര്‍ നിയമനത്തില്‍ ഇന്‍ക്രിമെന്റ് സംരക്ഷിച്ച് നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സംരക്ഷിച്ചുകൊണ്ട് പരാമര്‍ശം (4) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജി നമ്പര്‍ 2269/2025-ന്മേല്‍ ബഹു. ഹൈക്കോടതിയുടെ പരാമര്‍ശം (5) പ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിഷയം ഒരിക്കല്‍ക്കൂടി പുനഃപരിശോധിക്കുന്നതിനായി പരാമര്‍ശം (4) ഉത്തരവ് പരാമര്‍ശം (6) പ്രകാരം റദ്ദ് ചെയ്യുകയുണ്ടായി.

കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് (K) ഇറക്കിയ ഉത്തരവ് നമ്പര്‍ 1008/26/GEDN തീയതി 3/2/2026ല്‍ കാണിച്ച പരാമര്‍ശങ്ങളില്‍ ചിലത് ആണ് കുറിപ്പില്‍ വിവരിച്ചിട്ടുള്ളത്. ഉത്തരവില്‍ ക്രോഡീകരിച്ചുകൊണ്ട് പറയുന്നത് കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് ചുരുക്കുകയാണ്.

സ്‌പെഷ്യല്‍ റൂള്‍സ് അനുസരിച്ച് ഹയര്‍ സ്‌കെയിലില്‍ നിന്നും ലോവര്‍ സ്‌കെയിലിലേക്ക് ബൈ ട്രാന്‍സ്ഫര്‍ നിയമനം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം സംരക്ഷിച്ച് നല്‍കുന്നതിന് പുറമേ ഇന്‍ക്രിമെന്റ് തീയതി കൂടി സംരക്ഷിച്ചു നല്കുന്നത് സാമ്പത്തിക ഭാരം ഉണ്ടാകുന്ന വിഷയമായതിനാല്‍ പരാമര്‍ശം (3) പ്രകാരം ഇന്‍ക്രിമെന്റ് തീയതി സംരക്ഷിച്ച് നല്കി ശമ്പളം പുനര്‍നിര്‍ണയിക്കുന്നത് അനുവദനീയമല്ല. എന്നാല്‍ പരാമര്‍ശം (2) വിധിന്യായം പാലിക്കേണ്ടതിനാലും ഹര്‍ജിക്കാരന്‍ ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജിയിലെ നടപടികള്‍ ഒഴിവാക്കുന്നതിനുമായി മലപ്പുറം പറപ്പൂര്‍ IGHSSലെ HSST (Junior) തസ്തികയിലെ increment തീയതി സംരക്ഷിച്ച് നല്കുന്നതിനും ടിയാന്റെ ശമ്പളത്തില്‍ നിന്നും തുക തിരിച്ചു പിടിച്ചിട്ടുള്ള പക്ഷം ആയത് തിരികെ നല്കുന്നതിനും മലപ്പുറം മേഖലാ ഉപമേധാവിക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് പരാമര്‍ശം (2) വിധിന്യായം നടപ്പിലാക്കി ഉത്തരവാകുന്നു.

നമുക്ക് ചുറ്റും

സഞ്ജുവിന്റെ ഇന്ത്യന്‍ വിജയഗാഥ

<