കാറ്റ് കൈനീട്ടിനല്കും
മാമ്പഴം ഞാനെടുക്കാം
അങ്ങേപ്പുറത്തു ഞാന്ന
പുളിങ്ങ നീ ഏറ്റുവല്ലോ!
മഴയിലൊടിഞ്ഞുചാഞ്ഞ
കുലയവള്‍ കൊണ്ടുപോരും
പിന്നാമ്പുറത്ത് ഏറെ നാളായ്,
പാകമായി കാത്തിരിക്ക,
വയലറ്റു ബള്‍ബ് പോലെ
കത്തിനില്‍ക്കുന്നു വീട്ടില്‍,
പാടത്തില്‍ ഉണ്ടു നീളന്‍
പച്ചയിലാകെ വെണ്ട,
പയ്യെ അടര്‍ത്തി
എത്താനേര്‍പ്പാട്
ചെയ്തു കേട്ടോ!
ചാമ്പങ്ങ നീ പെറുക്കൂ
ദേ, ഇവന്‍ വീട്ടില്‍നിന്നും
മത്തനും തോള്‍ ഇലേറ്റി
പുലരുന്ന മാത്രമെത്തും,
കൂരയില്‍ ഏണിയേറി
വെള്ളരി നീ അടര്‍ത്തൂ
പാവല്‍ ഉണ്ടോന്റെ പാടം
പട്ടുപോല്‍ തൊട്ടെടുക്കാം
പടവലം കുഞ്ഞൊരെണ്ണം
കുഞ്ഞാലി ഏറ്റു നാളെ
കാലത്തു നിസ്‌കരിക്കാന്‍
പോകും വഴിക്ക് നല്‍കും.
പേരയ്ക്ക കൊത്താതെ,
അണ്ണാന്‍
രാവിലെ ഞെട്ടര്‍ത്തും
കുമ്പളം, ദാ, മരത്തില്‍
തോട്ടക്കമ്പിനാല്‍
കൊര്‍ത്തെടുക്കാം.
കമ്പളത്തിന് നടുക്കായ്
ഒറ്റത്തിരി തെളിക്കാം
പച്ചിലക്കാട്ടില്‍നിന്നും
പച്ചക്കുതിര എത്തും
'സുഗതകുമാരി' എന്ന്
പേരിട്ട് സ്വീകരിക്കാം.
കമ്പളം നീട്ടി നീര്‍ത്തി
കര്‍ണ്ണികാരച്ചുവട്ടില്‍
ആഹ്ലാദമോടെ മേടം
കണി കണ്ടു ലഞ്ഞു
നീളെ !