റിസര്‍വ് ബാക് ഓഫ് ഇന്ത്യ (RBI) 2025-26 വര്‍ഷത്തെ സ്റ്റേറ്റ് ഫിനാന്‍സ് അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച DEMOGRAPHIC TRANSITION
IN INDIA- IMPLICATIONS FOR STATE FINANCES ( Jan 2026) എന്ന പഠനം സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ചും കേന്ദ്ര നയങ്ങള്‍ കേരളത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും സംബന്ധിച്ച കേരളത്തിന്റെ വാദങ്ങളെ ശരി വെക്കുന്നു.
റിസര്‍വ് ബാക് ഓഫ് ഇന്ത്യയുടെ (RBI) പഠന പ്രകാരം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാപരമായ മാറ്റത്തിന്റെ (Demographic Transition) അവസാന ഘട്ടത്തില്‍ എത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. 2032-ഓടെ കേരള ജനസംഖ്യയുടെ 22.8 % വയോജനങ്ങള്‍ ആകും. നിലവിലെ കണക്കുകള്‍ പ്രകാരം കേരള ജനസംഖ്യയുടെ ശരാശരി വയസ്സ് ഏകദേശം 37 വയസ്സാണ്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണ് (ഉദാഹരണത്തിന് ബീഹാറില്‍ ഇത് വെറും 23 വയസ്സാണ്). ജനസംഖ്യയിലെ വാര്‍ധക്യ ആശ്രിതത്വ അനുപാതം (Old-Age
Dependency Ratio) 30.1 ആണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാപരമായി പ്രായമേറിയവര്‍ കൂടുതലുള്ള (Ageing State) കേരളം, മുതിര്‍ന്ന പൗരന്മാര്ക്കായി വിപുലമായ സാമൂഹിക സുരക്ഷാ പദ്ധതികളാണ് നടപ്പിലാക്കുന്നത്. കേരളം സാമൂഹിക സുരക്ഷാ ചിലവിന്റെ (Social
Security and Welfare) ഏകദേശം 30 ശതമാനത്തോളം മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷനുകള്‍ക്കായി മാത്രം മാറ്റിവെക്കുന്നുണ്ട്. കൂടാതെ, 2025-26 വര്‍ഷത്തെ ബജറ്റില്‍ ആരോഗ്യ പരിരക്ഷ ഉള്‍പ്പെടെയുള്ള മേഖലകളിലെ ഗവേഷണത്തിനും വികസനത്തിനുമായി (R&D) കേരളം ഏകദേശം 4,039.4 കോടി രൂപ വകയിരുത്തിയിട്ടുണ്ട്, ഇത് ഈ മേഖലയില്‍ സംസ്ഥാനം നല്കുന്ന വലിയ പ്രാധാന്യത്തെ കാണിക്കുന്നു. മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക ആരോഗ്യ സംവിധാനങ്ങള്‍ (Geriatric Care) ഒരുക്കുന്നതിലും കേരളം മുന്‍പന്തിയിലാണ്. എന്നാല്‍ കേന്ദ്ര നികുതി വിഹിതം നിശ്ചയിക്കുമ്പോള്‍ ഇത്തരം പ്രത്യേക സാഹചര്യങ്ങള്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല.
ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കൂടുന്നത് പെന്ഷന്, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നിവയ്ക്കായുള്ള ചിലവ് കുത്തനെ വര്‍ദ്ധിപ്പിക്കുന്നു. ജോലിയെടുക്കുന്നവരുടെ എണ്ണം കുറയുന്നത് ഭാവിയില്‍ നികുതി വരുമാനത്തെ (Tax Base) ബാധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. വാര്ധക്യമേറുന്ന ജനസംഖ്യയുണ്ടാക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ "Ageing
States' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേരളത്തിന് ആരോഗ്യ പരിരക്ഷാ പരിഷ്കാരങ്ങള്‍, പെന്ഷന് ബാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിനായി ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍, പ്രായമായവരുടെ അനുഭവപരിചയം പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള തൊഴില്‍ പരിഷ്കാരങ്ങള്‍ ഉള്‍പ്പെടെ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റം കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും, അതിനനുസരിച്ചുള്ള ദീര്‍ഘകാല നയങ്ങള്‍ ആവശ്യമാണെന്നും RBI പഠനം വ്യക്തമാക്കുന്നു.
കേരളത്തിന്റെ സവിശേഷമായ ജനസംഖ്യാപരമായ മാറ്റങ്ങളും(Demographic Transition) കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളും സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതത്തെയും സാമ്പത്തിക സുസ്ഥിരതയെയും കാര്യമായി ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ കേരളത്തിന്റെ ഭാഗത്തുനിന്നുള്ള ഈ പരാതികളെ ശരിവെക്കുന്നവയാണ്.
സംസ്ഥാനങ്ങളുടെ മൊത്തം ധനക്കമ്മി (Gross Fiscal
Deficit) വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റുകള്‍ കുറഞ്ഞതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2024-25 കാലയളവില്‍ സംസ്ഥാനങ്ങളുടെ വരുമാന വളര്‍ച്ച മന്ദഗതിയിലാകാന്‍ ഇത് കാരണമായി. ഇത് സംസ്ഥാനങ്ങളുടെ മൊത്തം റവന്യൂ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. ജിഎസ്ടി നഷ്ടപരിഹാര കാലയളവ് അവസാനിച്ചത് കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ വിടവ് സൃഷ്ടിക്കുകയും ഈ കുറവ് നികത്താന്‍ ആവശ്യമായ മറ്റ് വിഹിതങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാത്തത് ധനക്കമ്മി കൂട്ടാന്‍ കാരണമാകുകയും ചെയ്തു. സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GSDP) 3.5 ശതമാനം വരെ മാത്രമേ ധനക്കമ്മി അനുവദിക്കാവൂ എന്ന കേന്ദ്രത്തിന്റെ കര്‍ശനമായ നിയന്ത്രണം കേരളത്തെപ്പോലെ സാമൂഹിക ചിലവുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായെന്നും പഠനം പരാമര്‍ശിക്കുന്നു. സ്വന്തം നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കേരളം ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര വിഹിതത്തിലെ കുറവ് ഈ നീക്കങ്ങളെ തടസ്സപ്പെടുത്തുന്നു. കേന്ദ്രം നല്കുന്ന 50 വര്‍ഷത്തെ പലിശരഹിത വായ്പകള്‍ പലപ്പോഴും കേന്ദ്രം നിശ്ചയിക്കുന്ന പ്രത്യേക പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ലഭിക്കൂ എന്ന നിബന്ധന സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തിന്മേലുള്ള കടന്നുകയറ്റമായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ചുരുക്കത്തില്‍, കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക പ്രതിബദ്ധതകളും ജനസംഖ്യാപരമായ പ്രത്യേകതകളും പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവായ സാമ്പത്തിക നിയന്ത്രണങ്ങള്‍ കേരളത്തെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുന്നുവെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതുകൂടാതെ സംസ്ഥാനങ്ങള്‍ക്കിടയില്‍ നികുതി വരുമാനം വിഭജിക്കുന്നതിനായി ധനകാര്യ കമ്മീഷന് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡങ്ങളിലൊന്ന് ജനസംഖ്യയാണ്. ഇത് ഓരോ സംസ്ഥാനത്തിന്റെയും സാമ്പത്തിക ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. 15-ാം ധനകാര്യ കമ്മീഷന് (FC-XV) വിഹിതം നിശ്ചയിക്കുന്നതിനായി 2011-ലെ ജനസംഖ്യാ കണക്കുകളാണ് ഉപയോഗിച്ചത്. ഇത് ജനസംഖ്യാ നിയന്ത്രണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കേരളം പോലുള്ള തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വിഹിതം കുറയാന്‍ കാരണമായി എന്ന ആക്ഷേപം ശക്തമാണ്. ആദ്യകാല ധനകാര്യ കമ്മീഷനുകള്‍ (CFC) സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം നിശ്ചയിക്കാന്‍ ജനസംഖ്യയ്ക്ക് 75 മുതല്‍ 100 ശതമാനം വരെ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ എട്ടാം ധനകാര്യ കമ്മീഷന് മുതല്‍ ഈ രീതിയില്‍ മാറ്റം വരികയും ജനസംഖ്യയുടെ വെയിറ്റേജ് 20-27.5 ശതമാനമായി കുറയുകയും ചെയ്തു. 15-ാം ഫിനാന്‍സ് കമ്മീഷന് ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങളെ സഹായിക്കാന്‍ 'ഡെമോഗ്രാഫിക് പെര്‍ഫോമന്‍സ്' എന്ന പുതിയ മാനദണ്ഡം കൊണ്ടുവന്നെങ്കിലും, 2011-ലെ ജനസംഖ്യാ കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള വിഭജനം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയായി മാറി. ഇതിനായി ഏകദേശം 12.5% വെയിറ്റേജ് നല്‍കിയിരുന്നു. എന്നിരുന്നാലും നിലവില്‍ ധനകാര്യ കമ്മീഷന് വിഹിതത്തില്‍ പ്രായമായവരുടെ എണ്ണത്തിന് (Old age population) നേരിട്ടുള്ള വെയിറ്റേജ് നല്‍കുന്നില്ല. എന്നാല്‍ ഞആക പഠന പ്രകാരം ഇത് വരും വര്‍ഷങ്ങളില്‍ പ്രധാനപ്പെട്ട ഒരു ചര്‍ച്ചാവിഷയമാണ്. ഭാവിയില്‍ (വിശേഷിച്ചും 16-ാം ധനകാര്യ കമ്മീഷന് - FC-XVI) വിഹിതം നിശ്ചയിക്കുമ്പോള്‍, വാര്‍ധക്യമാകുന്ന ജനസംഖ്യയെ ഒരു മാനദണ്ഡമായി കണക്കിലെടുക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നു. ചുരുക്കത്തില്‍, ജനസംഖ്യാ നിയന്ത്രണത്തില്‍ വിജയിച്ച സംസ്ഥാനങ്ങള്‍ക്ക് ജനസംഖ്യാ വിഹിതം കുറയുന്നതും, പ്രായമായവരുടെ വര്‍ദ്ധനവ് വരുത്തുന്ന സാമ്പത്തിക ബാധ്യതകളും പരിഗണിക്കുമ്പോള്‍, പ്രായമായവരുടെ എണ്ണത്തിന് വിഹിതത്തില്‍ പ്രത്യേക വെയിറ്റേജ് നല്‍കേണ്ടത് കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് അനിവാര്യമാണ്. ജനസംഖ്യ കുറഞ്ഞെങ്കിലും പ്രായമായവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അതിനാല്‍, വരുംകാല ഫിനാന്‍സ് കമ്മീഷനുകള്‍ മുതിര്‍ന്ന പൗരന്മാരുടെ ശതമാനം (Elderly Population
Share) ഒരു പ്രത്യേക മാനദണ്ഡമായി പരിഗണിക്കണമെന്ന നിര്‍ദ്ദേശം ആര്‍ബിഐ റിപ്പോര്‍ട്ടിലുണ്ട്. വിഭവങ്ങളുടെ നീതിപൂര്‍വ്വമായ വിതരണത്തിന് ഇത് അത്യന്താപേക്ഷിതമാണെന്ന് പഠനം അടിവരയിടുന്നു. പ്രായമായവരും അധ്വാനിക്കുന്ന പ്രായത്തിലുള്ളവരും തമ്മിലുള്ള അനുപാതത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക ചട്ടക്കൂടുകളില്‍ (Fiscal Framework) മാറ്റം വരുത്തണമെന്നാണ് ഐ.എം.എഫ് (IMF) ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ പഠനങ്ങളും സൂചിപ്പിക്കുന്നത്, ചുരുക്കത്തില്‍, ജനസംഖ്യയിലെ ഈ മാറ്റങ്ങള്‍ സാമ്പത്തിക വിഹിതം നിശ്ചയിക്കുന്നതില്‍ പ്രധാന മാനദണ്ഡമാകണമെന്നാണ് പഠനം നിര്‍ദ്ദേശിക്കുന്നത്.