''അമേരിക്കയും ഇസ്രായേലും ഇറാനെതിരെയുള്ള യുദ്ധത്തില്‍ വിജയിച്ചാല്‍ അവര്‍ അടുത്ത രാജ്യങ്ങള്‍ക്ക് പിന്നാലെ പോകും. ഇറാന്റെ പ്രതിരോധത്തിലാണ് ഗ്ലോബല്‍ സൗത്തിന്റെ ഭാവി നിലകൊള്ളുന്നത്''
-ഡോ. പ്രഭാത് പട്നായിക് (ലോകപ്രശസ്ത ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍)
മ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും അധിനിവേശയുക്തികള്‍ മുന്നാംലോക രാജ്യങ്ങളിലെ (ഗ്ലോബല്‍ സൗത്ത്) മനുഷ്യജീവിതങ്ങളെയും പ്രകൃതിയെയും തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ടിരിക്കുന്ന അതിഭീതിദമായ ഒരു ലോകക്രമത്തിനുള്ളിലാണ് നമ്മള്‍ ജീവിക്കുന്നത്. രണ്ടാംലോകയുദ്ധത്തിന്റെ അവസാനഘട്ടം മുതലുള്ള ലോകചരിത്രമെന്നത് മുന്നാം ലോകരാജ്യങ്ങളിലേക്കുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏകപക്ഷീയമായ കടന്നാക്രമണങ്ങളുടെയും അട്ടിമറികളുടെയും കൂട്ടക്കൊലകളുടെയും ചരിത്രമാണ്. സാമ്രാജ്യത്വത്തിന്റെ അഥവാ കുത്തകമുതലാളിത്തത്തിന്റെ താല്‍പ്പര്യാര്‍ത്ഥമാണ് അമേരിക്കന്‍ സിഐഎയും നാറ്റോയും സയണിസവും പരസ്പരം കൈകോര്‍ത്തുകൊണ്ട് ഗ്ലോബല്‍ സൗത്തിലെ മൂന്നാം ലോകരാജ്യങ്ങളിലേയ്ക്ക് അതിഹീനമായ കടന്നാക്രമണങ്ങളും കൊള്ളയടികളും കൂട്ടക്കൊലകളും കെട്ടഴിച്ചുവിട്ടുകൊണ്ടിരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ആവിഷ്‌ക്കാരങ്ങളാണ് പലസ്തീനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വംശഹത്യയും ഇറാന്‍ എന്ന പരമാധികാരരാഷ്ട്രത്തിലേയ്ക്കുള്ള കടന്നാക്രമണവും. ഉക്രയ്‌നെ മുന്നില്‍ നിറുത്തിക്കൊണ്ട് റഷ്യയ്‌ക്കെതിരെയുള്ള സാമ്രാജ്യത്വാധിനിവേശവും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വലയില്‍ ബോംബാക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോകുന്നു. ക്യൂബെയെ പിടിച്ചെടുക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കുന്നു. ചൈനയെയും ഉത്തരകൊറിയയെയും പിശാചുവത്ക്കരിക്കാനുള്ള പ്രൊപ്പഗാന്‍ഡായുദ്ധവും തുടരുകയാണ്. ലെബനനില്‍ മറ്റൊരു ഗാസ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതെല്ലാം ഇത്രയും ഭീകരമായ നിലയില്‍ അരങ്ങേറിയതാകട്ടെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ്. സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും ഈ കടന്നുകയറ്റങ്ങളോടൊപ്പം പ്രത്യയശാസ്ത്രപരമായി നിലയുറപ്പിച്ചിട്ടുള്ള മറ്റൊരു ശക്തി മൂന്നാംലോക രാജ്യമായ ഇന്ത്യയിലെ ഹിന്ദുത്വയാണെന്ന കാര്യവും സവിശേഷമായി ശ്രദ്ധിക്കേണ്ടതുണ്ട്. മുന്നാംലോക രാജ്യങ്ങളിലെ സമ്പത്തിനെയും അധ്വാനത്തെയും പ്രകൃതിവിഭവങ്ങളെയും കൊള്ളയടിക്കുകയും കൈപ്പിടിയിലൊതുക്കുകയും ചെയ്യുക എന്നതാണ് ഈ സാമ്രാജ്യത്വ കടന്നാക്രമണങ്ങളുടെ സൂക്ഷ്മമായ രാഷ്ട്രീയം എന്ന കാര്യവും മറന്നുപോകരുത്.
ഒമ്പതു കോടി മനുഷ്യര്‍ അധിവസിക്കുന്ന ഒരു പരമാധികാര രാഷ്ട്രമാണ് ഇറാന്‍. ഈ പരമാധികാര രാഷ്ട്രത്തിന്റെ സമ്പത്തിനെയും എണ്ണവിഭവങ്ങളെയും കൊള്ളയടിക്കാനുള്ള കൊലവിളികളാണ് സാമ്രാജ്യത്വവും സയണിസവും ഇപ്പോള്‍ സംയുക്തമായി കെട്ടഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ 47 വര്‍ഷമായി ഇറാനെ ഉപരോധങ്ങളിലൂടെ വരിഞ്ഞുമുറുക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം പരിശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇറാന്‍ മുട്ടുമടക്കാന്‍ ഒരുക്കമല്ലായിരുന്നു. ഉപരോധങ്ങളിലൂടെ ഇറാനെ അട്ടിമറിക്കാനും മുട്ടുകുത്തിക്കാനും സാധ്യമല്ലെന്ന് കണ്ടപ്പോഴാണ് നേരിട്ടുള്ള കടന്നാക്രമണങ്ങളിലേയ്ക്ക് സാമ്രാജ്യത്യവും സയണിസവും എത്തിച്ചേരുന്നത്. എന്നാല്‍ ഈ ഘട്ടത്തിലും ഇറാന്‍ പൊരുതി നില്‍ക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ ഉപരോധങ്ങള്‍ക്കോ യുദ്ധങ്ങള്‍ക്കോ നിരന്തര ഭീഷണികള്‍ക്കോ ഇറാനെ വരുതിയിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും മഹനീയവും സമരോത്സുകവുമായ സാന്നിധ്യമായി ഇറാന്റെ പ്രതിരോധം മാറിത്തീരുകയാണ്. മൂന്നാം ലോകരാജ്യങ്ങളുടെ ഭാവിനിലനില്‍പ്പു തന്നെ ഇറാന്റെ സമരോത്സുക്തയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് പറയേണ്ടിവരും. കാരണം ഇറാന്‍ പരാജയപ്പെട്ടാല്‍ അത് മൂന്നാം ലോകരാജ്യങ്ങളിലേയ്ക്കുള്ള സാമാജ്യത്വാധിനിവേശത്തെ കൂടുതല്‍ തീവ്രമാക്കിത്തീര്‍ക്കും. അതുകൊണ്ടുതന്നെ അമേരിക്കന്‍ സാമ്രാജ്യത്വക്കഴുകനെ ഹോര്‍മുസ് കടലിടുക്കില്‍ ചവിട്ടിത്താഴ്‌ത്തേണ്ടത് മൂന്നാം ലോകരാജ്യത്തുള്ള മനുഷ്യജീവിതങ്ങളുടെയും പ്രകൃതിയുടെയും നിലനില്‍പ്പിന് ഏറ്റവും അനിവാര്യമായ മുന്നുപാധിയായി തീര്‍ന്നിരിക്കുകയാണ്.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും അത്യാപത്ക്കരമായ ഭീഷണി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേതാണ്. ലോകജനതയുടെ നിലനില്‍പ്പിനെ മാത്രമല്ല; മനുഷ്യജീവജാലങ്ങളുടെ ജീവിതത്തെ തന്നെ സാധ്യമാക്കുന്ന പാരിസ്ഥിതികവ്യവസ്ഥയുടെ സര്‍വ്വനാശത്തിനുകൂടിയാണ് അമേരിക്കന്‍ സാമ്രാജ്യത്വമെന്ന വാര്‍മെഷീന്‍ വഴിതെളിച്ചുകൊണ്ടിരിക്കുന്നത്. ലോകത്താകമാനം പരന്നുകിടക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വനിയന്ത്രണത്തിലുള്ള സംഹാരരൂപികളായ സൈനികത്താവളങ്ങളുടെയും ആയുധശേഖരങ്ങളുടെയും സാന്നിദ്ധ്യം ഞെട്ടിപ്പിക്കുന്നതും ഭയാനകവുമാണ്. ലോകത്താകമാനമുള്ള പ്രത്യേകിച്ചും മൂന്നാം ലോകത്തിലെ (വേല ഏഹീയമഹ ടീൗവേ) പ്രകൃതിവിഭവങ്ങളുടെയും അസംസ്‌കൃതവസ്തുക്കളുടെയും മനുഷ്യാധ്വാനത്തിന്റെയും മേലുള്ള സമ്പൂര്‍ണ്ണമായ നിയന്ത്രണത്തിലൂടെയും അതുവഴിയുള്ള വമ്പന്‍ ചൂഷണത്തിലൂടെയുമാണ് (ടൗുലൃ ലഃുഹീശമേശേീി) അമേരിക്കന്‍ സാമ്രാജ്യത്വവ്യവസ്ഥയും അതിന്റെ സഖ്യകക്ഷികളും (വേല ഏഹീയമഹ ചീൃവേ) നിലകൊള്ളുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെ സാധ്യമാക്കുന്നത് മൂന്നാം ലോകരാജ്യങ്ങള്‍ക്കുമേലുള്ള (വേല ഏഹീയമഹ ടീൗവേ) വമ്പന്‍ ചൂഷണത്തിലൂടെ സ്വരൂപിക്കപ്പെടുന്ന മൂല്യത്തിന്റെ ഒഴുക്കാണെന്ന (വേല ്മഹൗല ൃേമിളെലൃ) യഥാര്‍ത്ഥ്യത്തെ അതിന്റെ സൂക്ഷ്മതയില്‍ തന്നെ മനസ്സിലാക്കേണ്ടതുണ്ട്.
അത്യഗാധമായ മാനങ്ങളുള്ള തദ്ദേശീയവും വൈദേശികവുമായ സൈന്നിക വ്യവസായങ്ങളുടെയും ആയുധവ്യവസായങ്ങളുടെയും ജയില്‍ വ്യവസായങ്ങളുടെയും വമ്പന്‍ സമുച്ചയങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വസമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായി മാറിത്തീര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളുടെയും പൊതുബോധനിര്‍മ്മിതിയുടെയും മേലുള്ള സമ്പൂര്‍ണ്ണമായ ആധിപത്യവും നിയന്ത്രണവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൈകളിലാണെന്നതും കാണേണ്ടതുണ്ട്. ഇങ്ങനെ നാനാവിധങ്ങളായ ആധിപത്യങ്ങളുടെയും അധീശത്വങ്ങളുടെയും ചിറകുകള്‍ക്കുമുകളിലൂടെയെയാണ് അമേരിക്കന്‍ സാമ്രാജ്യത്വകഴുകന്റെ വാര്‍മെഷീന്‍ ഇപ്പോള്‍ പാറിപ്പറന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ബീഭത്സതയാണ് ഗാസയില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇറാനിലും ലെബനനിലും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഗാസക്കും ഇറാനും ലെബനനും മേലുള്ള ഈ അധിനിവേശവും വംശഹത്യയും അമേരിക്കന്‍ സാമ്രാജ്യത്വവ്യവസ്ഥയുടെ പശ്ചിമേഷ്യന്‍ താല്‍പ്പര്യങ്ങളുടെ സാക്ഷാത്ക്കാരങ്ങളാണ്. ഇസ്രയേല്‍ എന്ന ലെേേഹലൃ രീഹീിശമഹ ുൃീഷലര-േന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയില്ലാതെ ഒരു നിമിഷംപോലും നിലനില്‍ക്കാനാവില്ല എന്നതും ചരിത്രയാഥാര്‍ത്ഥ്യമാണ്. ഇസ്രയേല്‍ ധനകാര്യമന്ത്രിയുടെ വാക്കുകള്‍ അതിന്റെ ഏറ്റവും പ്രാകൃതമായ ഒടുവിലത്തെ ആവിഷ്‌ക്കാരമായിരുന്നു. സമ്രാജ്യത്വ-സയണിസ്റ്റ് പദ്ധതിയുടെ അപ്പോസ്തലനായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതായിരുന്നു:
'ഗാസയെ ഒരു റിയല്‍ എസ്റ്റേറ്റ് കേന്ദ്രമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുവേണ്ടി ഗാസയെ തകര്‍ത്തുകഴിഞ്ഞു. ഈ യുദ്ധത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് പണം ചിലവാക്കി. ഇനി ഞങ്ങള്‍ക്ക് വേണ്ട രീതിയില്‍ പുതുക്കി പണിയണം. അതിന് ഇതിലും കുറവ് ചിലവ് മതിയാകും. ബിസിനസ് ലാഭവിഹിതം എങ്ങനെ വിഭജിക്കണമെന്ന് അമേരിക്കയുമായി ചര്‍ച്ച ആരംഭിച്ച് കഴിഞ്ഞു. എല്ലാം ട്രംപിന്റെ ടേബിളിലുണ്ട്.'
യെമനിലേക്കും ലെബനനിലേക്കും ഇറാനിലേയ്ക്കും എന്നുവേണ്ട പശ്ചിമേഷ്യയിലാകമാനം ഇസ്രയേല്‍ എന്ന ടലേേഹലൃ ഇീഹീിശമഹ ജൃീഷലരേനെ മുന്‍നിറുത്തികൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വാര്‍മെഷീന്‍ കടന്നുകയറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ വാര്‍മെഷീനേയും അതിന് മൂല്യം (്മഹൗല) ഊറ്റിക്കൊടുക്കുന്ന ഇസായേല്‍ ലെേേഹലൃ രീഹീിശമഹ ുൃീഷലരേനെയും തുറന്നുകാട്ടുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് മാനരാശിയുടെയും പാരിസ്ഥിതികവ്യവസ്ഥയുടെയും നിലനില്‍പ്പിനുള്ള ഏറ്റവും വലിയ മുന്നുപാധിയായി തീര്‍ന്നിരിക്കുകയാണ്. ഇറാന്റെ ചെറുത്തുതില്‍പ്പിന്റെ ചരിത്രപരമായ പ്രാധാന്യവും ഇതുതന്നെയാണ്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വലക്കണ്ണികള്‍ അതിവിപുലവും അതിസങ്കീര്‍ണ്ണവുമാണ്. എന്‍പതോളം രാജ്യങ്ങളിലായി എഴുന്നൂറ്റി അന്‍പതോളം സൈനികതാവളങ്ങള്‍ അമേരിക്കയ്ക്ക് സ്വന്തമായി ഉണ്ട്. 159 രാജ്യങ്ങളില്‍ അമേരിക്കന്‍ സൈനിക ട്രൂപ്പുകളുടെ വിശാലമായ സാന്നിദ്ധ്യമുണ്ട്. 1,75,000 സൈനിക ട്രൂപ്പുകളാണ് ഈ രാജ്യങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ മനുഷ്യകുലഞ്ഞയും ആവാസവ്യവസ്ഥയെയും മുച്ചൂടും മുടിച്ചുകളയാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സൈന്നിക സ്വേച്ഛാധിപത്യരാജ്യം കൂടിയാണ് അമേരിക്ക. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇതിന്റെ അടുത്തെങ്ങുമെത്തുന്ന സൈനികവലയത്തെ സൃഷ്ടിച്ചെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഏത് രാജ്യത്തെയും എവിടെവെച്ചും ഏതുസമയത്തും കടന്നാക്രമിക്കാനുള്ള ശേഷി ഈ അമേരിക്കന്‍ സൈനികവലയത്തിനുണ്ട്.
ലോകത്തിലെതന്നെ ഏറ്റവും വലിയ ചാരസംഘടനയായ സി.ഐ.എ.യും അമേരിക്കയുടെ സ്വന്തമാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യസംരക്ഷണാര്‍ത്ഥം ലോകത്തെവിടെയും ഇടപെടാന്‍ ശേഷിയുള്ള ഒരു കാപാലികസംഘടനയാണത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് എവിടെ ഭീഷണി ഉയരുന്നുവോ അവിടെ സി.ഐ.എ. ഇടപെടും. വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അമേരിക്കന്‍ സാമാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി സി.ഐ.എ. അതിനിഷ്ഠൂരമായി അട്ടിമറിച്ചിട്ടുള്ളതിന്റെ ചരിത്രം നമുക്ക് മുന്നിലുണ്ട്. അത്തരം അട്ടിമറിശ്രമങ്ങള്‍ വെനിസ്വല ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ അവരിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുരോഗമന സര്‍ക്കാരുകള്‍ക്കെതിരെ ലോകത്തെവിടെയുമുള്ള ഏകാധിപതികള്‍ക്കും ഫാസിസ്റ്റ് സ്വേച്ഛാധിപതികള്‍ക്കും സൈനികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമ്പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ടാണ് അമേരിക്കന്‍ സാമ്രാജ്യത്വം എക്കാലത്തും നിലനിന്നിട്ടുണ്ട്. ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ട് കൂട്ടക്കൊലകള്‍ക്ക് കാവല്‍ നിന്നുകൊണ്ട് ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും അവരുടെ മാധ്യമ സന്നാഹങ്ങളിലൂടെ അവര്‍ കൂവിയാര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യും.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭൗമരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള മരണസ്‌ക്വാഡുകളുടെയും ആഗോള പോലീസ് ഫോഴ്‌സിന്റെയും ശക്തിയും അപാരമാണ്. വീറ്റോ അധികാരവും മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധങ്ങള്‍ അടിച്ചേല്‍പ്പില്‍ക്കാനുള്ള അപാരമായ ശേഷിയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആധാരശിലകളാണ്. അതോടൊപ്പം വ്യാപാരയുദ്ധങ്ങളും ഡോളര്‍ ആധിപത്യവും സാമ്രാജ്യത്വത്തിന്റെ നട്ടെല്ലാണ് .വീറ്റോ അധികാരത്തെയും ഉപരോധങ്ങളെയും വ്യാപാര യുദ്ധങ്ങളെയും യഥാര്‍ത്ഥത്തില്‍ മറ്റ് രാജ്യങ്ങള്‍ക്കുമേലുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സൈനിക അധിനിവേശങ്ങളായിതന്നെ കാണേണ്ടതുണ്ട്. നേരിട്ടുള്ള സൈനികാക്രമണങ്ങളിലൂടെ വധിക്കപ്പെടുന്ന മനുഷ്യരുടെ എണ്ണത്തെക്കാള്‍ എത്രയോ കൂടുതല്‍ മനുഷ്യര്‍ ഇത്തരം ഉപരോധങ്ങളിലൂടെ ദാരിദ്ര്യത്താലും രോഗങ്ങളാലും പിടഞ്ഞുമരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉപരോധങ്ങള്‍ എന്നത് സൈനികാധിനിവേശങ്ങളോളമോ അതിനക്കാളപ്പുറമോ ദൂരവ്യാപകപ്രത്യാഘാതങ്ങളെ വിളിച്ചു വരുത്തുന്ന ഒന്നാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
ലോകസാമ്രാജ്യത്വത്തിന്റെ നിയന്ത്രിതാവായ ഈ അമേരിക്കന്‍ ഐക്യനാടുകളോടാണ് ഇറാന്‍ എന്ന മൂന്നാം ലോകരാജ്യം സ്വന്തം പരമാധികാരം സംരക്ഷിക്കുന്നതിനുവേണ്ടി കഴിഞ്ഞ നാല്‍പ്പത്തിയേഴ് വര്‍ഷമായി പൊരുതിക്കൊണ്ടിരിക്കുന്നത്. ആ പോരാട്ടം ഇപ്പോള്‍ കൂടുതല്‍ കടുക്കുകയാണ്. 'ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ (ഇറാന്‍) തയ്യാറായില്ല' എന്നാണ് ഇസ്ലാമാബാദ് ചാര്‍ച്ചകള്‍ക്കു ശേഷം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞ്! അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തിട്ടൂരങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു. സാമ്രാജ്യത്വം അടുത്ത കാലത്തൊന്നും ഇത്രയും ധീരോദാന്തമായ ഒരു ചെറുത്തുനില്‍പ്പിനെ അഭിമുഖീകരിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തിന്റെ ഒരു മഹാമാതൃകയായി ഇറാന്‍ ഉയര്‍ന്നുനില്‍ക്കുകയാണ്.
സാമ്രാജ്യത്വകഴുകനെ ഹോര്‍മുസ് കടലിടുക്കില്‍ ചവിട്ടിത്താഴ്ത്തിയല്ലാതെ ലോകത്ത് സമാധാനം പുലരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന് ഇറാന് കഴിയുമോ എന്നത് വലിയൊരു ചോദ്യമാണ്. എങ്കിലും ഇറാന്റെ ഈ പോരാട്ടവീറിലാണ് മൂന്നാം ലോകത്തിന്റെ നിലനില്‍പ്പിന്റെ പ്രതീക്ഷകള്‍ നിലകൊള്ളുന്നത്. ആ പ്രതീക്ഷകള്‍ തകര്‍ക്കപ്പെട്ടാല്‍ മുന്നാം ലോകത്തിനുമേലുള്ള സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും വലക്കണ്ണികളും തിട്ടൂരങ്ങളും കൂടുതല്‍ തീവ്രമായിത്തീരും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ സാമ്രാജ്യത്വത്തിനും സയണിസത്തിനും എതിരെ ഇറാന്‍ വിജയക്കൊടി പാറിക്കേണ്ടത് അനിവാര്യമാണ്.