കെ.ജി.ഒ.എ ന്യൂസ്
news-details
സ്പോർട്സ്

'ബും... ബും... ബുംറ

ഇന്ത്യന്‍ ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച സ്ഥിരത പുലര്‍ത്തുന്ന പേസര്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ... ജസ്പ്രീത് ജസ്ബീര്‍സിംഗ് ബുംറ. കപില്‍ദേവും മദന്‍ലാലും റോജര്‍ ബിന്നിയും മനോജ് പ്രഭാകറും ജവാഗല്‍ ശ്രീനാഥും വെങ്കിടേഷ് പ്രസാദുമെല്ലാം ഒരുകാലത്ത് തിളങ്ങിനിന്ന പേസര്‍മാരായിരുന്നുവെങ്കിലും ബുംറയോളം സ്ഥിരത പുലര്‍ത്തിയ മറ്റൊരു താരമില്ല എന്ന് നിസംശയം പറയാം.

2024-ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം തേടിയെത്തിയത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസ് ബോളറും അഞ്ചാമത്തെ ഇന്ത്യക്കാരനുമാണ്. മികച്ച പുരുഷ ടെസ്റ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരവും ഈ മുപ്പത്തിയൊന്നുകാരന്‍ നേടി.

പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരി സോബേഴ്‌സ് ട്രോഫിയുടെ അവസാന റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെയാണ് ബുംറ പിന്തള്ളിയത്. 2024ല്‍ ഒരു ഏകദിന മത്സരം പോലും കളിക്കാതിരുന്ന ബുംറ, ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളിലെ ഉജ്വല പ്രകടനങ്ങളുടെ മികവിലാണ് പുരസ്‌കാരം കൈവരിച്ചത്. ടെസ്റ്റ് ബോളര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു തുടരുന്ന ബുംറ കഴിഞ്ഞവര്‍ഷം 13 ടെസ്റ്റ് മത്സരങ്ങളില്‍ 71 വിക്കറ്റുകള്‍ വീഴ്ത്തി വിക്കറ്റ് നേട്ടത്തിലും ഒന്നാമതെത്തി. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ 5 മത്സരങ്ങളില്‍ 32 വിക്കറ്റുമായി പരമ്പരയിലെ താരമായതും പോയ വര്‍ഷത്തെ വലിയ നേട്ടമാണ്.

ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയത്തില്‍ നെടുംതൂണായി മാറിയ ബുംറ 4.17 റണ്‍ നിരക്കില്‍ 15 വിക്കറ്റ് നേടി ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടെസ്റ്റില്‍ കുറഞ്ഞ ഇന്നിങ്‌സുകളില്‍നിന്ന് 200 വിക്കറ്റുകള്‍ തികയ്ക്കുന്ന ഇന്ത്യന്‍ പേസര്‍, ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കൂടുതല്‍ റേറ്റിങ് പോയിന്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ ബോളര്‍ എന്നീ റെക്കോര്‍ഡുകളും ബുംറയ്ക്കുള്ളതാണ്.

രാഹുല്‍ ദ്രാവിഡ് (2004), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (2010), ആര്‍ അശ്വിന്‍ (2016), വിരാട് കോലി (2017, 2018) എന്നിവരാണ് ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ ബുംറ ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനും വേണ്ടിയാണ് ജഴ്സിയണിയുന്നത്. 2024 ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗം. ടൂര്‍ണമെന്റിലെ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍മാരില്‍, ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് വീഴ്ത്തുകയും ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 100 വിക്കറ്റ് നേടുകയും ചെയ്ത താരമാണ്. കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും ഐസിസി പുരുഷ താരങ്ങളുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ബോളറാണ് ബുംറ. 2012-13 ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ആഭ്യന്തര അരങ്ങേറ്റം. 2013-14 രഞ്ജി ട്രോഫി സീസണില്‍ വിദര്‍ഭയ്ക്കെതിരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു.

2016 ജനുവരിയില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് ബുംറയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. അവിടെ ട്വന്റി 20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തി. 2016ല്‍ 28 വിക്കറ്റുമായി ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബോളറായി. 2018-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 2023-ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി. 2018-19, 2021-22 വര്‍ഷങ്ങളില്‍ രണ്ടുതവണ ബിസിസിഐ പോളി ഉമ്രിഗര്‍ അവാര്‍ഡ് ലഭിച്ചു. 2022-ലെ വിസ്ഡന്‍ ക്രിക്കറ്റേഴ്സ് ഓഫ് ദ ഇയര്‍ പട്ടികയിലും അദ്ദേഹത്തെ തിരഞ്ഞെടുത്തു.2024-ല്‍ ആര്‍ അശ്വിന്റെ ഏറ്റവും ഉയര്‍ന്ന ഐസിസി ടെസ്റ്റ് ബോളിംഗ് റേറ്റിംഗിനെ മറികടന്നു. 71 വിക്കറ്റുകളുമായി ടെസ്റ്റ് ക്രിക്കറ്റിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായി. ജ

സ്പ്രീത് ബുംറ 1993 ഡിസംബര്‍ 6-ന് ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സിഖ് പഞ്ചാബി കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ ജസ്ബീര്‍ സിംഗ് കെമിക്കല്‍ ബിസിനസ്സ് നടത്തിയിരുന്നു.അമ്മ ദല്‍ജീത് ബുംറ സ്‌കൂള്‍ അധ്യാപിക. ബുംറയ്ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ മഞ്ഞപ്പിത്തം ബാധിച്ച്പിതാവ് മരിച്ചു.2021 മാര്‍ച്ച് 15-ന്, മോഡലും അവതാരകയുമായ സഞ്ജന ഗണേശനെ വിവാഹം കഴിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള സഞ്ജന ഗണേശന്‍ മുന്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ്. 2023 സെപ്റ്റംബര്‍ 4-ന് മകന്‍ അംഗദ് ജനിച്ചു.

അവാര്‍ഡുകള്‍ 2018-19, 2021-22 വര്‍ഷങ്ങളില്‍ രണ്ട് തവണ ഇന്ത്യക്ക് വേണ്ടി മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ അവാര്‍ഡ് ബുംറ നേടി. കൂടാതെ, 2018-19 ലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതിനുള്ള ദിലീപ് സര്‍ദേശായി അവാര്‍ഡും ലഭിച്ചു. 2021-ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനത്തിന് 2022 പതിപ്പിലെ അഞ്ച് വിസ്ഡന്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളായി തെരഞ്ഞെടുത്തു. 2021-ല്‍ ടൈംസ് ഓഫ് ഇന്ത്യ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ബുംറയ്ക്ക് ലഭിച്ചു.

'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം'

'അക്ബര്‍കക്കട്ടില്‍

<