കെ.ജി.ഒ.എ ന്യൂസ്
news-details
രാഷ്ട്രീയം

വറുതിയില്‍ വിളയുന്ന വളര്‍ച്ച

മഹാമാരിക്കാലത്തെ മാന്ദ്യത്തില്‍ നിന്നും ലോകം പൊതുവില്‍ മുക്തമാകുന്നില്ല. യുദ്ധവും ആഭ്യന്തര കലഹങ്ങളും ജിയോപൊളിറ്റിക്കല്‍ തര്‍ക്കങ്ങളും പിരിമുറുക്കവും എല്ലാം ചേര്‍ന്ന് സാമ്പത്തിക സ്ഥിതിയെ ഞെരുക്കത്തിലാക്കിയിരിക്കുന്നതാണ് ആഗോളചിത്രം. ഈ ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ 2023-2024 സാമ്പത്തിക വര്‍ഷത്തിലെ കൈവരിച്ച 8.2 ശതമാനം വളര്‍ച്ച മോദി സര്‍ക്കാരിന്റെ വലിയ നേട്ടമായി കൊട്ടിഘോഷിക്കപ്പെട്ടു. 2024-2025 ലെ ആദ്യ പാദത്തിലെ വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞു. ഈ പ്രവണത തുടരുന്നതാണ് ചിത്രം. ഏറ്റവും ശുഭാപ്തി വിശ്വാസത്തോടെയുള്ള അനുമാനങ്ങള്‍ തന്നെ നടപ്പുവര്‍ഷം 7 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം (2025-2026) 6.7 ശതമനവും വളര്‍ച്ചയാണ് പ്രവചിക്കുന്നത്. റിസര്‍വ് ബാങ്ക് തന്നെ ഏഉജ അനുമാനങ്ങള്‍ താഴ്ത്തി നിര്‍ണ്ണയിച്ചു. യൂണിയന്‍ സര്‍ക്കാരിന്റെ ചെലവില്‍ (ഏീ്‌ലൃിാലി േഎശിമഹ ഇീിൗൊുശേീി ഋഃുലിറശൗേൃലഏഎഇഋ) വന്ന കുറവാണ് ഈ വളര്‍ച്ചാ ഇടിവിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംസ്ഥാനങ്ങളുടെ ധനസ്ഥിതിയില്‍ തനതു നികുതി വരുമാനം വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ ഗ്രാന്റുകളില്‍ ഇടിവുണ്ടായെന്ന് ഞആക തന്നെ ചൂണ്ടിക്കാണിക്കുന്നു (വേേു:െ//ംംം.ൃയശ.ീൃഴ.ശി/ടരൃശുെേ/ആടബഢശലംആൗഹഹലശേി.മുെഃ?കറ=23068, ഉലര2024). യൂണിയന്‍ സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ സംസ്ഥാനങ്ങളെ ബാധിക്കുന്നതിന്റെ ചിത്രമാണിത് തരുന്നത്. കേരളത്തിന്റെ റവന്യൂ വരുമാനത്തില്‍ യൂണിയന്‍ കൈമാറ്റങ്ങള്‍ പൊതുവിലും ഗ്രാന്റുകളില്‍ പ്രത്യേകമായും വലിയ ഇടിവുണ്ടായ വര്‍ഷമാണ് 2023-2024 എന്നു കാണണം. ജി ഡി പി വളര്‍ച്ചയും ഗ്രോസ് വാല്യൂ ആഡഡ് (ഏഢഅ) വളര്‍ച്ചയും തമ്മിലുള്ള ഗണ്യമായ അന്തരത്തിനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നതും സര്‍ക്കാര്‍ ചെലവു ചുരുക്കലാണ്. 2023-2024 ല്‍ 8.2 ശതമാനം ജി ഡി പി വളര്‍ച്ചയുണ്ടായപ്പോള്‍ ഏഢഅ വളര്‍ച്ച 6.5 ശതമാനമായിരുന്നു (വേേു:െ//ംംം2.റലഹീശേേല.രീാ/ൗ/െലി/ശിശെഴവെേ/ലരീിീാ്യ/മശെമുമരശളശര/ശിറശമലരീിീാശരീൗഹേീീസ042024.വാേഹ). ആകെ ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജി ഡി പി. ഈ ഉല്‍പ്പാദനങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന സബ്‌സിഡി ജി ഡി പി യോടൊപ്പം കൂട്ടി അതില്‍ നിന്നും നികുതി കുറച്ചാണ് ഏഢഅ കണക്കുകൂട്ടുന്നത്. യൂണിയന്‍ സര്‍ക്കാര്‍ നികുതി വളര്‍ച്ച ഗണ്യമായി ഉയര്‍ന്നു. അന്താരാഷ്ട്ര എണ്ണവിലയില്‍ വരുന്ന ഗണ്യമായ ഇടിവിന്റെ ഗുണം ജനങ്ങള്‍ക്ക് കൈമാറാതെ എണ്ണയുടെ തീരുവകള്‍ ഉയര്‍ത്തി പണം കൈക്കലാക്കുന്ന രീതിയാണല്ലോ യൂണിയന്‍ സര്‍ക്കാര്‍ തുടരുന്നത്.ഇങ്ങനെ നികുതി വരുമാനം ഉയരുമ്പോഴും സബ്‌സിഡി ചെലവുകള്‍ കുറയ്ക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം. ഇതിന്റെ ഫലമാണ് ഈ അന്തരം. ഇതിന്റെ പ്രായോഗിക പ്രത്യാഘാതം എന്താണ്? 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക ഉല്‍പ്പാദനം 0.8 ശതമാനം മുരടിച്ചു. ഭക്ഷ്യ വസ്തുക്കളുടെ വില ഗണ്യമായി ഉയര്‍ന്നു. ഇങ്ങനെ ചെയ്യുന്നതെന്തിനാണ്? കാര്‍ഷിക ഉല്‍പ്പാദനം ഇടിഞ്ഞാലും വില കൂടിയാലും മൂലധനയുക്തിക്ക് അനുസൃതമായി ധനസുസ്ഥിരത കൈവരിക്കലാണ് പ്രധാനം എന്ന നയമാണ് ഇതിനു കാരണം. മൂലധന നിക്ഷേപത്തിനുള്ള അന്തരീക്ഷം ഉണ്ടാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്, ബാക്കിയൊക്കെ മൂലധനവും മാര്‍ക്കറ്റും കൈകാര്യം ചെയ്തു കൊള്ളും എന്നതാണ് അടിസ്ഥാന സമീപനം. മനുഷ്യര്‍ നേരിടുന്ന കെടുതികളാണ് കൊട്ടിഘോഷിക്കപ്പെടുന്ന വളര്‍ച്ചയുടെ ആന്തരിക വൈരുദ്ധ്യം.

രൂപയുടെ വിലയിടിവ് ഇപ്പോള്‍ പ്രധാന വാര്‍ത്തയും ചര്‍ച്ചയുമാണ്. എന്തുകൊണ്ടാണ് ഇന്ത്യന്‍ രൂപയുടെ വില ഇങ്ങനെ ഇടിയുന്നത് എന്നതിനു വിദഗ്ദര്‍ നിരവധി കാരണങ്ങള്‍ പറയുന്നുണ്ട്. വിലക്കയറ്റമാണ് രൂപയുടെ മൂല്യം ഇടിയുന്നതിന് പ്രധാന കാരണം എന്നു പറയുന്നവരുണ്ട്. അതോ രൂപയുടെ മൂല്യത്തകര്‍ച്ച വിലക്കയറ്റത്തിന് കാരണമാകുകയാണോ? പ്രധാനകാരണം എന്തു തന്നെയായാലും വിലക്കയറ്റം രൂപയുടെ മൂല്യത്തകര്‍ച്ചയെ മൂര്‍ച്ചിപ്പിക്കും. ഇന്ത്യന്‍ ധനിക വര്‍ഗ്ഗം തങ്ങളുടെ സമ്പത്ത് അമേരിക്കന്‍ ഡോളറില്‍ സൂക്ഷിക്കുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ശ്രദ്ധിക്കപ്പെടാത്ത ഒരു പ്രധാന കാരണം എന്നാണ് പ്രൊഫ. പ്രഭാത് പട്‌നായിക് പറയുന്നത്. ഏതൊരു വസ്തുവും പോലെ വിപണിയില്‍ നാണയത്തിന്റെ മൂല്യവും നിര്‍ണ്ണയിക്കപ്പെടുന്നത് ഡിമാന്റും സപ്ലൈയും അനുസരിച്ചാണ്. ആവശ്യക്കാര്‍ കൂടുകയും ലഭ്യത അതിനൊത്തു ഉയരാതെ വരികയും ചെയ്താല്‍ വില കൂടും. വലിയ ഡിമാന്റാണ് എന്നു സാധാരണ പറയുന്നതിന്റെ പൊരുള്‍ വലിയ വിലയാണ് എന്നതല്ലേ? അമേരിക്കന്‍ ഡോളറിന് ഇങ്ങനെ വലിയ ഡിമാന്റ് വരുന്നതോടെ കൂടുതല്‍ രൂപ കൊടുത്താലെ ഡോളര്‍ കിട്ടൂ എന്നു വരും. ഇത് ഡോളറിന്റെ ഉയര്‍ച്ചയും രൂപയുടെ തകര്‍ച്ചയുമാണ്. രൂപയുടെ വിലയിടിവ് പ്രായോഗികമായി ജനങ്ങളെ എങ്ങനെ ബാധിക്കും?ഒരു ഡോളറിന്റെ സാധനമോ സേവനമോ ഇറക്കുമതി ചെയ്യണമെങ്കില്‍ നേരത്തെ ആവശ്യമുള്ളതിനെക്കാള്‍ അധികം രൂപ കൊടുക്കണം.ഇതു വിലക്കയറ്റം ഉണ്ടാക്കും. മരുന്നും എണ്ണയും രാസ വസ്തുക്കളും ഉപഭോക്തൃ വസ്തുക്കളും തുടങ്ങി ഇറക്കുമതി ചെയ്യുന്ന എന്തിനും വില കൂടും. ആഭ്യന്തര ഉല്‍പ്പാദന ചെലവുകള്‍ ഗണ്യമായി ഉയരും. കാര്‍ഷിക ചെലവ് കൂടും. സാധാരണ കൃഷിക്കാരുടെയും തൊഴിലാളികളുടെയും വരുമാനം കുറയുകയും ചെലവു കൂടുകയും ചെയ്യും. തങ്ങളുടെ സമ്പത്ത് ഡോളറില്‍ സൂക്ഷിക്കുന്ന സമ്പന്ന വര്‍ഗ്ഗം കൂടുതല്‍ കൊഴുക്കും. രൂപയുടെ മൂല്യ തകര്‍ച്ച വാസ്തവത്തില്‍ തൊഴിലാളികളുടെയും സാധാരണക്കാരുടെയും വരുമാനത്തെയും ജീവിതത്തെയും തകര്‍ക്കുകയാണ് ചെയ്യുന്നത്. വിലക്കയറ്റം റിസര്‍വ് ബാങ്ക് നിഷ്‌ക്കര്‍ഷിച്ച സഹനീയമായ പരിധി വിട്ട വര്‍ഷമായിരുന്നു കഴിഞ്ഞത്. വര്‍ഷാവസാനം വിലക്കയറ്റ നിരക്ക് 5.5 ശതമാനമായി ഇടിഞ്ഞെങ്കിലും ഭക്ഷ്യ വിലക്കയറ്റം എട്ടു ശതമാനത്തിനു മീതെ സഹനീയ പരിധിക്കും വളരെ മുകളിലായി തന്നെ തുടരുന്നു. വിലക്കയറ്റം

രൂപയുടെ വിനിമയ മൂല്യം വിപണിയ്ക്ക് തുറന്നു കൊടുക്കുമ്പോള്‍ 1991 ല്‍ അമേരിക്കന്‍ ഡോളറിന് 22.74 ഇന്ത്യന്‍ രൂപയായിരുന്നു വില. 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരുമ്പോള്‍ 62.33 രൂപയായിരുന്നു ഡോളറുമായിട്ടുള്ള വിനിമയ മൂല്യം. 2024 ഡിസംബറില്‍ 85.5 രൂപ കടന്നു. ഡോളറിന്റെ ഡിമാന്റ് കൂടുന്നതാണല്ലോ പ്രശ്‌നം. റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തില്‍ നിന്നും 1350 കോടി ഡോളര്‍ വിപണിയില്‍ ഇറക്കിയിട്ടും ഈ മൂല്യത്തകര്‍ച്ച തുടരുന്നു. വിപണിയുടെ ഊഹനിര്‍ണ്ണയത്തിന് നാണയത്തെ വിട്ടുകൊടുക്കുന്നതിന്റെ ഫലമാണ് ദീര്‍ഘകാലമായി നേരിടുന്ന ഈ വിനിമയ മൂല്യ തകര്‍ച്ച.

എല്ലാം അറിയുന്ന വിപണി എന്ന നയം വിപണിയുടെ ഏറ്റവും വലിയ പ്രചാരകരായ അമേരിക്ക എങ്ങനെയാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്? സ്വതന്ത്ര വിപണിയും സ്വതന്ത്ര വ്യാപാരവും ലോകത്തിനു വലിയ സൗഭാഗ്യങ്ങള്‍ സമ്മാനിക്കും എന്ന സാരോപദേശങ്ങള്‍ പാവപ്പെട്ട രാജ്യങ്ങളിലെ ഭരണാധി കാരികള്‍ക്കുമാത്രമേ വേദവാക്യമായിട്ടുള്ളൂ. അമേരിക്കയും മറ്റും ഇപ്പോള്‍ ഇതു തള്ളിക്കൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ആഭ്യന്തര വിപണിയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള താരിഫ് വര്‍ദ്ധന കൊണ്ടുവരും എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വതന്ത്ര വ്യാപാര വ്യക്താക്കളുടെ സിദ്ധാന്ത പ്രകാരം ഇത്തരം പ്രൊട്ടക്ഷനിസം വിപണിയുടെ ആത്മ വിശ്വാസം ചോര്‍ത്തിക്കളയുകയും മൂലധനം പറന്നു കളയുകയും ചെയ്യേണ്ടതാണ്. എന്നാല്‍ സംഭവിക്കുന്നതോ? നേരെ തിരിച്ചാണ് സംഭവിക്കുന്നത് എന്നാണ് പ്രൊഫ. പ്രഭാത് പട്‌നായിക് പറയുന്നത് (വേേു:െ//ുലീുഹലറെലാീരൃമ ര്യ.ശി/2025/0105ബുറ/േെൃലിഴവേലിശിഴറീഹഹമൃ). പ്രൊട്ടക്ഷനിസം അമേരിക്കയുടെ ആഭ്യന്തര ഉല്‍പ്പാദനവും തൊഴിലും കൂട്ടുന്നു. ഇറക്കുമതി കുറയുകയും കയറ്റുമതി ഉയരുകയും ചെയ്യുന്നതോടെ ട്രേഡ് ബാലന്‍സ് കൂടുന്നു. ഡോളറിലുള്ള വിശ്വാസം ഉയരുകയും വിനിമയ മൂല്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. അമേരിക്കയുടെ ഉല്‍പ്പാദനവും തൊഴിലും വിനിമയ മൂല്യവും എല്ലാം കൂടുന്നത് സ്വതന്ത്ര വ്യാപാരത്തിന്റെയും വിപണിയുടെയും സാരോപദേശങ്ങള്‍ അക്ഷരം പ്രതി നടപ്പിലാക്കുന്ന പാവം രാജ്യങ്ങളുടെ ചെലവിലാണ് എന്നതാണ് വിചിത്രം. അതും അവിടത്തെ സാധാരണക്കാരായ മനുഷ്യരുടെ ചെലവില്‍. ഈ പ്രതിഭാസത്തിന്റെ ഇരയാണ് ഇന്ത്യയും എന്ന വസ്തുത ഭരണാധികാരികള്‍ക്കു പഥ്യമല്ല. സമ്പദ്ഘടനയുടെ വളര്‍ച്ചയെക്കാള്‍ വേഗത്തിലും ശക്തിയിലും വര്‍ദ്ധിക്കുന്ന അസമത്വമാണ് ഇതിന്റെ ഫലം.

അസമത്വ പഠനങ്ങളില്‍ അഗ്രഗണ്യനായ പണ്ഡിതനാണല്ലോ തോമസ് പിക്കറ്റി. അദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇന്ത്യയുടെ അസമത്വത്തിന്റെ ദീര്‍ഘകാല പ്രവണതകള്‍ പഠിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'കിരീാല മിറ ണലമഹവേ കിലൂൗമഹശ്യേ ശി കിറശമ, 19222023: ഠവല ഞശലെ ീള വേല ആശഹഹശീിമശൃല ഞമഷ' എന്ന ഈ പഠനം ണീൃഹറ കിലൂൗമഹശ്യേ ഘമയ ആണ് പ്രസിദ്ധപ്പെടുത്തിയത്. 1922 മുതല്‍ 2013 വരെയുള്ള കണക്കുകള്‍ പഠിച്ച് വരുമാനത്തിലും (കിരീാല) സമ്പത്തിലും (ണലമഹവേ) ഉണ്ടായ അസമത്വം വിലയിരുത്തുകയാണ് പഠനം ചെയ്തത്. സ്വാതന്ത്ര്യത്തിനു മുന്‍പ് 1930-ലാണ് ഏറ്റവും മുകളിലുള്ള 1 ശതമാനം പേര്‍ ഏറ്റവും അധികം വരുമാനം കയ്യടക്കിയിരുന്നത്. ദേശീയ വരുമാനത്തിന്റെ 21 ശതമാനമാണ് മുകളിലുള്ള ഒരു ശതമാനം പേര്‍ അന്ന് കയ്യടക്കിയത്. ഇപ്പോള്‍ 2023-ലെ കണക്കുകള്‍ അതിനെ കടത്തി വെട്ടി. വരുമാനത്തിന്റെ 22.6 ശതമാനം മുകളിലെ ഒരു ശതമാനംപേര്‍ക്കാണ് കിട്ടുന്നത്. 1930-നുശേഷം കുറഞ്ഞ ഈ കേന്ദ്രീകരണം 1980-കളോടെ വീണ്ടും ഉയരാന്‍ തുടങ്ങി. 1990-കളില്‍ ശക്തിപ്പെടുകയും 2014 മുതല്‍ തീവ്ര സ്വഭാവം കൈവരിക്കുകയും ചെയ്തു. പുതിയ സാമ്പത്തിക നയങ്ങളും അവയുടെ തീവ്രമായ മോദി വേര്‍ഷനും ഈ അസമത്വ വര്‍ദ്ധനവിനു ഹേതുവായി മാറി. വരുമാന അസമത്വത്തില്‍ ലോകത്തെ ഏറ്റവും വഷളന്‍ നില ഇന്ത്യയുടേതാണ്. താഴെയുള്ള 50 ശതമാനം മനുഷ്യരുടെ വരുമാനത്തിലെ വിഹിതം 15 ശതമാനം മാത്രമാണ്. സമ്പത്തിന്റെ കാര്യം എടുത്താല്‍ ഏറ്റവും മുകളിലുള്ള ഒരു ശതമാനം പേരുടെ കയ്യിലാണ് 40.1 ശതമാനം സമ്പത്തും. താഴെയുള്ള 50 ശതമാനം മനുഷ്യരുടെ വിഹിതം 6.4 ശതമാനം മാത്രമാണ്. വരുമാനത്തിനും സ്വത്തിനും മേല്‍ വര്‍ദ്ധിച്ച നികുതി ചുമത്തി കൂടുതല്‍ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളില്‍ ചെലവു ചെയ്ത് ഈ അന്തരം കുറച്ചു കൊണ്ടു വരുന്നതിനു മോദിക്കും കൂട്ടര്‍ക്കും തെല്ലും താല്‍പ്പര്യമില്ല. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു എന്ന പറച്ചില്‍ ഒരു ക്ലീഷേ ആയി മാറിയിട്ടുണ്ട്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നില്ലല്ലോ? ('ക േവമ െയലരീാല മ രഹശരവല ീേ മ്യെ വേല ൃശരവ മൃല ഴലേേശിഴ ൃശരവലൃ. ആൗ േവേല ുീീൃ മൃല ിീ േഴലേേശിഴ ുീീൃലൃ') ഇതായിരുന്നു പിക്കറ്റിയുടെ പഠനത്തോടുള്ള കേന്ദ്ര ധന സെക്രട്ടറിയുടെ പ്രതികരണം. കൂടുതല്‍ ഇളവുകള്‍ സമ്പന്നര്‍ക്ക് കൊടുക്കുകയാണ് അവരുടെ നയം.

വളര്‍ച്ചയുണ്ടാകുമ്പോഴും തൊഴില്‍ ഉണ്ടാകുന്നില്ല. തൊഴിലിന്റെ സ്വഭാവം കൂടുതല്‍ ഇന്‍ഫോര്‍മല്‍ ആകുകയാണ്.ശമ്പള തൊഴിലുകളില്‍ കഴിഞ്ഞ കൊല്ലം കുറവ് വരുകയാണ് ചെയ്തത്. സര്‍ക്കാര്‍ തന്നെ തൊഴിലുകള്‍ റദ്ദ് ചെയ്യുകയും സര്‍ക്കാര്‍ സര്‍വ്വീസ് തന്നെ കരാര്‍ തൊഴിലുകളാക്കി മാറ്റുകയും ചെയ്യുന്നു. സര്‍ക്കാര്‍ ഏങ്ങനെയാണ് തൊഴിലെടുക്കുന്നവരെ കൈകാര്യം ചെയ്യുന്നത് എന്നാണ് കേന്ദ്ര ജലക്കമ്മീഷനിലെ കരാര്‍ തൊഴിലാളികളുടെ കേസില്‍ സുപ്രീം കോടതി പരാമര്‍ശം വ്യക്തമാക്കിയത്. രാജ്യത്തെ പ്രധാന സ്‌കീമുകള്‍ എല്ലാം പട്ടിണിക്കൂലിക്കു വേല ചെയ്യിപ്പിച്ചാണ് നടത്തുന്നത്. യൂണിയന്‍ സര്‍ക്കാരിന്റെ വിവിധ സ്‌കീമുകളില്‍ പണിയെടുക്കുന്നത് ഒരു കോടി തൊഴിലാളികളാണ്. ഇവര്‍ തൊഴിലാളികളാണ് എന്നതു പോലും യൂണിയന്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ആശ, അങ്കണവാടി, സ്‌കൂള്‍ പാചക തൊഴിലാളികള്‍ തുടങ്ങി എക്സ്റ്റന്‍ഡഡ് കെയര്‍ വര്‍ക്കേഴ്‌സ് എന്നു പറയാവുന്ന ഈ തൊഴിലാളികളെ സന്നദ്ധ സേവകര്‍ എന്നു പറഞ്ഞാണ് യൂണിയന്‍ സര്‍ക്കാര്‍ ഈ പട്ടിണിക്കൂലിക്ക് പണിയെടുപ്പിക്കുന്നത്. ഇതാണ് ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെടുന്ന വളര്‍ച്ചയുടെ യഥാര്‍ത്ഥ ചിത്രം.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 101 ആണ്. പട്ടിണി ഒരു പ്രശ്‌നമേ അല്ലാത്ത 30 വ്യവസായവല്‍കൃതരാജ്യങ്ങളെ ഈ റിപ്പോര്‍ട്ട് പരിഗണിച്ചില്ല. അതു കൂടി കണക്കിലെടുത്താല്‍ ഇന്ത്യയുടെ സ്ഥാനം 131 ആണ്. മഹാഭൂരിപക്ഷത്തിനു തൊഴിലും വരുമാനവും നിഷേധിക്കുന്ന, വര്‍ദ്ധിക്കുന്ന അസമത്വം മുഖമുദ്രയായ, ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക ക്രമമാണ് യൂണിയന്‍ സര്‍ക്കാര്‍ സൃഷ്ട്ടിക്കുന്നത്.ച്

കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസില്‍ സ്വതന്ത്ര ഗവേഷകനാണ് ലേഖകന്‍.

നിലപാടുകളുടെ രാഷ്ട്രീയം

പണിമുടക്കം പാഴാക്കാനുള്ള സമരായുധമല്ല

<