കെ.ജി.ഒ.എ ന്യൂസ്
news-details
സംഘടന

സംഘടനാ വാര്‍ത്തകള്‍

സാംസ്‌കാരിക വകുപ്പ്

സാംസ്‌കാരിക വകുപ്പില്‍ ആസ്ഥാന കാര്യാലയത്തില്‍ ഒരു സീനിയര്‍ സൂപ്രണ്ട് തസ്തിക മാത്രമാണ് വകുപ്പിലെ ജീവനക്കാരുടെ ഗസറ്റഡ് വിഭാഗത്തിലുള്ള ഏക പ്രമോഷന്‍ തസ്തിക. ബാക്കിയുള്ള 5 തസ്തികകളും ഡെപ്യൂട്ടേഷന്‍ വഴി നിയമനം നടത്തുന്നവയാണ്. ആസ്ഥാന കാര്യാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് പ്രമോഷന്‍ വഴി നിയമനം നല്‍കുന്നത് വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. നിലവില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ ഒരെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ആയതിനാല്‍ വകുപ്പിലെ തന്നെ യോഗ്യരായ ജീവനക്കാര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കുകയോ അല്ലെങ്കില്‍ ഡി ഡി തസ്തികയില്‍ ഒരെണ്ണം (50 %) എ ഡി തസ്തികയാക്കി മാറ്റി വകുപ്പിലെ ഗസറ്റഡ് വിഭാഗം ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കുന്നതിനോ ഉള്ള നടപടി ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ബഹു. ധനകാര്യമന്ത്രിക്ക് സംഘടന നിവേദനം നല്‍കി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളേജിയേറ്റ് എഡ്യുക്കേഷന്‍

കോട്ടയം സര്‍ക്കാര്‍ കോളേജില്‍ നിലവില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തികയാണ് ഉള്ളത്. സര്‍ക്കാര്‍ കോളേജുകളുടെ റാങ്കിംഗില്‍ കോട്ടയം സര്‍ക്കാര്‍ കോളേജ് അഞ്ചാം സ്ഥാനത്താണ്. ഇത്രയും പ്രാധാന്യമുള്ള ഒരു സര്‍ക്കാര്‍ കോളേജിലെ ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കാനായി നിലവിലെ ജൂനിയര്‍ സൂപ്രണ്ട് തസ്തിക അപ്‌ഗ്രേഡ് ചെയ്ത് സീനിയര്‍ സൂപ്രണ്ട് തസ്തിക അനുവദിക്കുന്നതിന് ആവശ്യമായനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹു. ധനകാര്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.

എഞ്ചിനീയറിങ് കോളേജ്

ഭരണപരമായ കാലതാമസത്തിന്റെ പേരില്‍ വൈകിയ 6th CPC CAS പ്രമോഷന്‍ കുടിശ്ശിക നോഷണല്‍ ആയി അനുവദിക്കുന്നതിന് അനുമതി നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ കത്ത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടന ബഹു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

AICTE 7th CPC പ്രകാരമുള്ള flexible cadre നടപ്പാക്കുന്നത് ആയി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തു. നടപ്പാക്കുന്നതിന് മുന്‍പു കരട് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പങ്കെടുത്ത എല്ലാ സംഘടനകളും ആ അഭിപ്രായത്തോട് യോജിച്ചു. കരട് നിര്‍ദേശം തയ്യാറാക്കി യോഗം ചേരുമെന്ന് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ വ്യവസ്ഥാപിതമായ ജില്ലാ ഓഫീസുകള്‍ ഇല്ലാത്തതിനാല്‍ ജില്ലാ ഓഫീസര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനുവേണ്ടി റീജിയണല്‍ ഫയര്‍ ഓഫീസുകള്‍ നിര്‍ത്തലാക്കി ജില്ലാ ഓഫീസുകള്‍ രൂപീകരിക്കുന്നതിനുള്ള ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ സംബന്ധിച്ച് അഭിപ്രായം അറിയിക്കുന്നതിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംഘടനയുടെ അഭിപ്രായം അറിയിച്ചു. റീജിയണല്‍ ഓഫീസ് നിലനിര്‍ത്തിക്കൊണ്ടും 14 ജില്ലകളിലും ജില്ലാ ഫയര്‍ ഓഫീസ് രൂപീകരിച്ച് ജില്ലാ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ട് തസ്തിക സൃഷ്ടിച്ചുകൊണ്ട് DDO ചുമതല കൂടി നല്‍കണമെന്ന നിര്‍ദ്ദേശമാണ് സംഘടന മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായി ജില്ലാ ഫയര്‍ ഓഫീസില്‍ ഡെപ്യൂട്ടി ജില്ലാ ഫയര്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് DDO ചുമതല നല്‍കാന്‍ ഉള്ള നിര്‍ദ്ദേശം ആണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബഹു. മുഖ്യമന്ത്രിക്ക് നല്‍കിയത്. ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ക്ക് അഗ്‌നിരക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ജില്ലാ ഓഫീസുകളില്‍ ഉഉഛ ചുമതല നല്‍കി സീനിയര്‍ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കണമെന്ന് PNRD വകുപ്പ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പിന് വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് അനുസരിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ബഹു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ഡിവിഷണല്‍ അക്കൗണ്ട് ഓഫീസര്‍ - വകുപ്പുതല പരീക്ഷ

സാമ്പത്തിക വര്‍ഷാവസാനത്തിലെ ജോലിത്തിരക്കുകള്‍ പരിഗണിച്ച് 2026 മാര്‍ച്ച് 24, 25 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ വകുപ്പുതല പരീക്ഷ ഏപ്രില്‍ മാസത്തിലേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന പി എസ് സി ചെയര്‍മാന് നിവേദനം നല്‍കി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്

മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ കോളേജ് അധ്യാപകര്‍ക്ക് ശമ്പളപരിഷ്‌കരണം/ബ്രോഡ് കാറ്റഗറി/സ്‌പെഷ്യാലിറ്റി കേഡര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കുടിശ്ശികകള്‍ നല്‍കുമ്പോള്‍ ഡെന്റല്‍/നഴ്‌സിംഗ്/പാരാ മെഡിക്കല്‍ തുടങ്ങിയവരുടെ കുടിശ്ശികകളും നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ബഹു മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

സമരോജ്ജ്വല പോരാട്ടത്തിന്റെ ചരിത്രസ്മരണ

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാന്‍ ബില്‍ 2025

<