കെ.ജി.ഒ.എ ന്യൂസ്
news-details
സർവിസ്

വകുപ്പുതല അച്ചടക്കനടപടികളില്‍ പാലിക്കപ്പെടേണ്ട അടിസ്ഥാന നിബന്ധനകള്‍

വകുപ്പുതല അന്വേഷണവും തുടര്‍ന്ന് നടക്കുന്ന നടപടികളും ന്യൂസിന്റെ വിവിധ പംക്തികളില്‍ പരാമര്‍ശിച്ചിട്ടുള്ളത് വായനക്കാരുടെ ശ്രദ്ധയില്‍ ഉണ്ടാകുമെന്ന് കരുതുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് മാന്യ വായനക്കാരുടെ അറിവിലേക്ക് ഈയടുത്ത കാലത്ത് നമ്മുടെ പരമോന്നത കോടതി പുറപ്പെടുവിച്ച ഒരു വിധി ന്യായത്തില്‍ ചൂണ്ടിക്കാണിച്ച ചില പ്രസക്തഭാഗങ്ങള്‍ ആണ് ഇവിടെ പങ്കുവെക്കുന്നത്. ടഘജ(ര) ചീ. 2900/2020 ഖമ്യുൃമസമവെ ടമശിശ (വേല ുലശേശേീിലൃ) ഢ െഠവല ങമിമഴശിഴ റശൃലരീേൃ, ഡജ രീ ീുലൃമശേ്‌ല ളലറലൃമശേീി ഘാറേ + ഛവേലൃ െ(വേല ൃലുെീിറലിെേ) കേസിന് അപ്പീല്‍ വാദി ഉത്തര്‍പ്രദേശ് കോ ഓപ്പറേറ്റീവ് ഫെഡറേഷന്‍ ലിമിറ്റഡിലെ ഒരു ഉദ്യോഗസ്ഥനും നെല്ല് സംഭരണത്തിന്റെ ചാര്‍ജ് കൂടി നോക്കിയിരുന്ന ആളുമായിരുന്നു. കൃഷിക്കാരുടെ കയ്യില്‍ നിന്നും വാങ്ങിയ നെല്ല് ടിയാന്‍ മറിച്ച് വേറൊരു സ്ഥാപനത്തിന് കൊടുത്തപ്പോള്‍ കുറവ് വന്നു എന്ന് കാണിച്ച് ഒരു ചാര്‍ജ് കൊടുക്കുകയും മറ്റൊരു ചാര്‍ജ് ഷീറ്റ് 5000 ചാക്ക് നെല്ല് സംഭരിച്ചു വെച്ചതിന്റെ 2,00,850 രൂപ നഷ്ടം വരുത്തി എന്ന് കാണിച്ച് അച്ചടക്ക നടപടിയെടുത്തു. ടിയാനെ സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്യുന്നു. നഷ്ടം വരുത്തിയ തുക റിക്കവറി ആയി തിരികെ പിടിക്കണമെന്ന് ഉത്തരവിറക്കി അച്ചടക്ക നടപടി പൂര്‍ത്തിയാക്കി മേലധികാരി ഓര്‍ഡര്‍ ഇറക്കുന്നു. മേല്‍ തീരുമാനത്തിനെതിരെ കേസിലെ അപ്പീല്‍ വാദി ഹൈക്കോടതി മുമ്പാകെ റിട്ട് ഫയല്‍ ചെയ്തു. ഹൈക്കോടതി അച്ചടക്ക നടപടിയെടുത്ത വകുപ്പ് അധ്യക്ഷന്റെ തീരുമാനം ശരിവെക്കുകയും പരാതിക്കാരന്റെ റിട്ട് ഹര്‍ജി തള്ളുകയും ചെയ്തു.

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ പരാതിക്കാരന്‍ പരമോന്നത കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലിലാണ് അച്ചടക്കനടപടി എടുക്കുമ്പോള്‍ ഉറപ്പുവരുത്തേണ്ട വിവിധങ്ങളായ കാര്യങ്ങള്‍ ഇഴകീറി പരിശോധിച്ച് കൊണ്ട് തീര്‍പ്പാക്കിയതെന്ന് നമുക്ക് കാണാന്‍ കഴിയും.

ഒന്നാമതായി കോടതി ചൂണ്ടിക്കാണിച്ചത് ഈ കേസില്‍ അച്ചടക്ക നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് ഓറല്‍ എന്‍ക്വയറി നടത്തിയതായി കാണുന്നില്ല എന്നും എംപ്ലോയറുടെ ഭാഗത്തുനിന്ന് ഉന്നയിക്കപ്പെട്ട ആരോപണം തെളിയിക്കപ്പെടുവാന്‍ സാക്ഷികളെ ഹാജരാക്കിയിരുന്നില്ല എന്നുമാണ്. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ് എന്ന് കോടതി കണ്ടു.

ഈ കേസില്‍ വകുപ്പ് കൊടുത്ത ചാര്‍ജ് ഷീറ്റ് ഒരു അന്യായം ആയി കാണാന്‍ കഴിയാത്തതാണെന്നും അതൊരു ഒഴിഞ്ഞുമാറാന്‍ ആവുന്ന ഒരു കാരണമാണെന്നും പലപ്പോഴും അതൊരു സമ്മതമാകണമെന്നില്ല എന്നും കോടതി കണ്ടു. വകുപ്പുതല അന്വേഷണം തെളിയിക്കേണ്ടത് അതിന്റെ പൂര്‍ണമായ തെളിവുകള്‍ കണ്ടെത്തേണ്ടതുമായ ചുമതല എംപ്ലോയര്‍ക്കാണ്, കുറ്റാരോപിതനല്ല എന്നും വ്യാഖ്യാനിക്കാം.

ഈ കേസില്‍ ബഹു. സുപ്രീംകോടതി കണ്ടത് ചാര്‍ജ് മെമ്മോയ്ക്ക് മറുപടി കൊടുക്കുമ്പോള്‍ ചില പ്രത്യേകഭാഗം ഒഴിവായി പോകുന്നത് കുറ്റാരോപിതന്‍ സമ്മതിച്ചു എന്ന് അര്‍ത്ഥമാക്കേണ്ടതല്ല എന്നുമാണ്. വകുപ്പുതല അന്വേഷണത്തില്‍ കുറ്റാരോപിതന്റെ കുറ്റങ്ങളെല്ലാം പറയുകയും അതിനെതിരെ വകുപ്പിന്റെ ഭാഗത്തുനിന്നും സാക്ഷികളെ ഹാജരാക്കാതിരിക്കുകയും ചെയ്താല്‍ എന്‍ക്വയറി തന്നെ പ്രസക്തി ഇല്ലാതാകുമെന്നും കോടതി കണ്ടെത്തി. ഈ വിധി സമാനമായ കേസുകളുടെ വിചാരണ സമയത്ത് കോടതിയുടെ പരിഗണനയ്ക്ക് വരികയും ചെയ്തു. പരമോന്നത കോടതി ഈ അപ്പീല്‍ അനുവദിച്ചുകൊണ്ട് കേസ് തീര്‍പ്പാക്കി.

അന്തസ്സോടെ ജീവിക്കുവാനും മരിക്കുവാനും അനുവദിക്കണം പ്ലീസ്!

സാര്‍ത്ഥകമീ ജീവിതം

<