കെ.ജി.ഒ.എ ന്യൂസ്
news-details
സർവിസ്

311-ാം അനുച്ഛേദവും അവകാശങ്ങളും

സര്‍ക്കാര്‍ ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ തരംതാഴ്ത്തുകയോ ചെയ്യാന്‍ തീരുമാനിക്കുന്നെങ്കില്‍ ഇതിനെതിരെ ജീവനക്കാരന്‍ പ്രതിരോധിക്കുവാന്‍ അടിസ്ഥാനമാക്കുന്നത് ഭരണഘടനയിലെ 311-ാം അനുഛേദമാണ്. കേന്ദ്രസംസ്ഥാന സര്‍വീസുകളിലെ സിവില്‍ ജീവനക്കാര്‍ക്കാണ് ഈ പ്രതിരോധം സാധ്യമാകുന്നത്. മേല്‍പ്പറഞ്ഞ നടപടികള്‍ എടുക്കാന്‍ നിയമനാധികാരിക്ക് താഴെയുള്ള ആര്‍ക്കും കഴിയില്ല എന്നും കുറ്റാരോപണത്തിന് വിശദീകരണം നല്‍കി കേള്‍ക്കാനും ഇങ്ങനെയുള്ള അന്വേഷണ വിചാരണയ്ക്ക് ശേഷം അല്ലാതെ നടപടികള്‍ പാടില്ല എന്നും 311 (2) അനുച്ഛേദം വ്യക്തമാക്കുന്നു. ഈ അന്വേഷണ വിചാരണയില്‍ നല്‍കിയിട്ടുള്ള തെളിവിന്റെ അടിസ്ഥാനത്തില്‍ നടപടി ആകാം എന്നുകൂടി ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ അവകാശവും (അന്വേഷണം, വിചാരണ, കേള്‍ക്കല്‍ എന്നിവ) ക്രിമിനല്‍ കേസില്‍ ശിക്ഷിക്കുക അന്വേഷണ വിചാരണ നടത്തുന്നത് അച്ചടക്ക അധികാരിക്ക് രേഖപ്പെടുത്തപ്പെട്ട കാരണങ്ങളാല്‍ പ്രായോഗികമല്ലെന്ന് ബോധ്യം വരിക, രാജ്യസുരക്ഷാര്‍ത്ഥം അന്വേഷണം വിചാരണയുക്തമല്ലെന്ന് രാഷ്ട്രപതിക്കോ ബന്ധപ്പെട്ട ഗവര്‍ണര്‍ക്കോ ബോധ്യമാവുക എന്നീ സാഹചര്യങ്ങളില്‍ തികച്ചും പരിമിതമാണ് എന്ന് കാണാം. ഭരണഘടന നിലവില്‍ വന്നശേഷം പലകാലങ്ങളിലായി 311 അനുച്ഛേദത്തില്‍ ചില വാക്കുകള്‍ വിട്ടുകളയുക, പകരം ചേര്‍ക്കുക, കൂടുതല്‍ ചേര്‍ക്കുക എന്നിങ്ങനെ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് പതിനഞ്ചാം ഭരണഘടന ഭേദഗതിയിലൂടെ വന്ന 311 (2) ഉപഖണ്ഡം. കുറ്റാരോപണം കൃത്യമായി അറിയിക്കുക, അന്വേഷണ വിചാരണ നടത്തുക എന്നിവ നിര്‍ബന്ധമാക്കിയത് ഇപ്രകാരമാണ്. ഇങ്ങനെ ജീവനക്കാരനെ കേള്‍ക്കാനുള്ള അവകാശം (ീുുീൃൗേിശ്യേ ീള യലശിഴ വലമൃറ) സ്ഥാപിതമായതിനെ തുടര്‍ന്ന് ഒരു കുറ്റാരോപിതനെ എങ്ങനെ കേള്‍ക്കണം എന്നകാര്യത്തില്‍ ചട്ടങ്ങളും നിരവധി കോടതി വിധികളും ഉണ്ടായി. <

കേന്ദ്ര-സംസ്ഥാന സര്‍വീസിലെ ഏതൊരു ജീവനക്കാരനും രാഷ്ട്രപതിക്കോ ബന്ധപ്പെട്ട ഗവര്‍ണര്‍ക്കോ ഇഷ്ടമുള്ളിടത്തോളം (ുഹലമൗെൃല) കാലം ആണ് ജോലിയില്‍ തുടരാന്‍ ഭരണഘടനാപരമായി അവകാശം ഉള്ളത് എന്നതാണ് ഈ സിദ്ധാന്തം. ഇങ്ങനെ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ ഇന്നും പിരിച്ചുവിടാം. എന്നാല്‍ ഇതിലേക്ക് നയിക്കുന്ന കാരണങ്ങളും നടപടിയും 311 അനുഛേദ വ്യവസ്ഥകള്‍ക്ക് അനുരൂപം ആകണം എന്ന് മാത്രം. ഈ വ്യവസ്ഥകള്‍ തന്നെയാണ് അടിസ്ഥാനപരമായി ജീവനക്കാരന് ഇത്തരം നടപടികളെ കോടതിയിലൂടെ ചോദ്യം ചെയ്യുവാന്‍ ഉള്ള അവകാശവും അവസരവും ലഭ്യമാക്കുന്നത്. ഇങ്ങനെ നീതിപീഠത്തിന്റെ പരിശോധനയ്ക്ക് (ഖഡഉകഇകഅഘ ഞഋഢകഋണ) ജീവനക്കാരന് എതിരെയുള്ള മേല്‍പ്പറഞ്ഞ നടപടികളെ വിധേയമാക്കാനാകുന്നു. <

ഹരിനിവാസ് ഗുപ്തയും ബീഹാറും തമ്മിലുള്ള കേസിലെ 2019-ല്‍ ഉണ്ടായ സുപ്രീംകോടതി വിധി പ്രസക്തമാണ്. ബന്ധപ്പെട്ട അധികാരി അന്വേഷണം നടത്തി 311 (2) (ബി) പ്രകാരം ശിക്ഷാനടപടിക്ക് ശുപാര്‍ശ ചെയ്യുന്ന സംഭവങ്ങളില്‍ ഗവര്‍ണറുടെ തീരുമാനമാണ് പ്രസക്തം എന്ന് കോടതി വ്യക്തമാക്കി. പഞ്ചാബും കിഷന്‍ ദാസും (1971) എന്ന കേസിലെ സുപ്രീം കോടതിവിധി ഇന്നും ഉദ്ധരിക്കപ്പെടുന്ന ഒന്നാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി ശമ്പളം വെട്ടിക്കുറയ്ക്കുന്നത് 311 അനുച്ഛേദം അനുസരിച്ചുള്ള തരംതാഴ്ത്തല്‍ അല്ല എന്നും ഇത്തരം ചെറിയ കാര്യങ്ങള്‍ ഈ അനുച്ഛേദത്തെ അവലംബിച്ച് കൈക്കൊണ്ടു കൂടെന്നും ഈ കോടതിവിധിയിലൂടെ ഓര്‍മിപ്പിച്ചു. <

സംസ്ഥാനങ്ങള്‍ സര്‍വീസ് ചട്ടങ്ങള്‍ ഉണ്ടാക്കുന്നത് ഭരണഘടനയിലെ 309-ാം അനുച്ഛേദപ്രകാരം ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ചാണ് സംസ്ഥാനങ്ങള്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്. ഉദാഹരണം കേരള സിവില്‍ സര്‍വീസസ് (ക്ലാസ്സിഫിക്കേഷന്‍ കണ്‍ട്രോള്‍ ആന്റ് അപ്പീല്‍) റൂള്‍സ്, ഗവണ്‍മെന്റ് സര്‍വന്റ്‌സ് കോണ്‍ടാക്ട് റൂള്‍സ് എന്നിവ. ഈയിടെ സംസ്ഥാനത്തെ ഒരു അച്ചടക്ക അധികാരി കീഴ്ജീവനക്കാരന് മെമ്മോ നല്‍കിയത് ''കേരള സര്‍വീസ് കോണ്‍ടാക്ട് റൂള്‍സ് 1960-ലെ 60, 62 ചട്ടങ്ങള്‍ ലംഘിച്ചു'' എന്ന് രേഖപ്പെടുത്തിയാണ്. ഇപ്പറഞ്ഞ പേരില്‍ ഒരു റൂള്‍ നിലവിലില്ല എന്ന് മറുപടി നല്‍കിയപ്പോള്‍ ''കേരള സര്‍വീസ് റൂള്‍സ് 1960-ലെ 60, 62 ചട്ടങ്ങള്‍'' എന്നാക്കി തിരുത്തി ചാര്‍ജ് മെമ്മോ നല്‍കി. രണ്ടും തെറ്റാണ് എന്ന് ഇത്തരക്കാരെ ആര് പഠിപ്പിക്കാന്‍? പലപ്പോഴും എങ്ങിനെ, എപ്രകാരം അഥവാ എന്തിനെല്ലാം അച്ചടക്ക നടപടി ആവാം എന്ന് പോലും ചാര്‍ജ് മെമ്മോ നല്‍കുന്നവര്‍ക്ക് തന്നെ അറിയാതെ വരുന്ന സാഹചര്യത്തെ കാര്യക്ഷമതാരാഹിത്യം എന്നെങ്കിലും വിശേഷിപ്പിക്കാതെ തരമില്ല. അന്വേഷണ അധികാരിയും അച്ചടക്ക അധികാരിയും ഒരാള്‍ തന്നെയായി നടപടിയെടുത്തത് റദ്ദാക്കി കിട്ടാന്‍ കോടതി കയറേണ്ട സാഹചര്യം പോലും ജീവനക്കാര്‍ക്ക് ഉണ്ടായിട്ടുണ്ട് എന്നോര്‍ക്കുക. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുന്ന പോലീസ് ഓഫീസര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ 311 അനുഛേദപ്രകാരം നിര്‍ബന്ധ പെന്‍ഷന്‍ നല്‍കിയത് 2008-ല്‍ സുപ്രീംകോടതി ശരിവെക്കുകയുണ്ടായി. കുറ്റാരോപണത്തിന് അടിസ്ഥാനമായ രേഖകള്‍ ജീവനക്കാരന് നല്‍കാതെ അന്വേഷണം നടത്തുന്നത് തെറ്റെന്ന് 2010-ല്‍ പരമോന്നത നീതിപീഠം വിധിച്ചതും കരാര്‍ നിയമനം ആയാല്‍ പോലും കരാര്‍ കാലാവധിക്ക് മുമ്പ് നോട്ടീസ് നല്‍കാതെ പിരിച്ചുവിടുന്നത് നീതിയല്ലെന്ന് 2012-ല്‍ വിധി വന്നതും ശ്രദ്ധേയമാണ്. കൂടാതെ ഒരു ജീവനക്കാരനെതിരെ ശിക്ഷാ നടപടി എടുക്കുമ്പോള്‍ തെളിയിക്കപ്പെട്ട കുറ്റത്തിന് അനുപാതികമായി മാത്രമേ ശിക്ഷ നല്‍കാനാവു എന്നും കോടതി ആവര്‍ത്തിച്ചിട്ടുണ്ട്. ഒരേ തരം കുറ്റത്തില്‍ ഒന്നില്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടെങ്കില്‍ വ്യത്യസ്ത ശിക്ഷയും സര്‍വീസ് കാര്യത്തില്‍ ശരിയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. <

സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് പലവിധ സംരക്ഷണവും ഭരണഘടന ഉറപ്പുവരുത്തുന്നുണ്ടെങ്കിലും ഭരണഘടനാപരമായി നിലനില്‍ക്കുന്ന പരിമിതികളും വിസ്മരിച്ചുകൂടാത്തതാണ്. പൗരന്റെ അവകാശങ്ങളിന്‍മേലുള്ള യുക്തമായ നിയന്ത്രണങ്ങള്‍(ഞലമീെിമയഹല ൃലേെൃശരശേീി)െക്കു സമാന്തരമായി നിലകൊള്ളുന്നവയാണ് ജീവനക്കാരുടെ അവകാശങ്ങളിന്‍ മേലുള്ള പരിമിതികളും. 311-ാം അനുച്ഛേദം അന്വേഷണശേഷം കുറ്റം തെളിഞ്ഞതായി കണ്ടെത്തിയാല്‍ എടുക്കേണ്ട ശിക്ഷാനടപടിയിന്മേല്‍ വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെ തന്നെ മതിയായ കാരണം രേഖപ്പെടുത്തി ശിക്ഷ നല്‍കാന്‍ ഇന്നും അധികാരം നല്‍കുന്നു എന്ന വസ്തുത നിലനില്‍ക്കുന്നു. ക്രിമിനല്‍ കേസില്‍ ശിക്ഷ ലഭിക്കുക, അന്വേഷണം നടത്തുന്നത് യുക്തമായും പ്രായോഗികമല്ല എന്ന് കാണുക, രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി 311 (2) പ്രകാരമുള്ള അന്വേഷണം സാധ്യമല്ലെന്ന് പ്രസിഡന്റിനോ ബന്ധപ്പെട്ട ഗവര്‍ണര്‍ക്കോ ബോധ്യപ്പെടുക എന്നീ സന്ദര്‍ഭങ്ങളില്‍ ജീവനക്കാരനെ ശിക്ഷിച്ചാല്‍ അതിനെ ചോദ്യം ചെയ്യുന്നതിന് ഇന്നും പരിമിതിയുണ്ട് എന്നതാണ് വസ്തുത. <

മേല്‍പ്പറഞ്ഞ നടപടിക്രമങ്ങളില്‍ ഒക്കെ ഉദ്ദേശശുദ്ധി, തുല്യത, വിവേചനാരാഹിത്യം, കാര്യക്ഷമത എന്നിവ ഉള്‍ക്കൊള്ളുന്ന തത്വാധിഷ്ഠിത സമീപനം ഭരണവര്‍ഗ്ഗം എപ്പോഴും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. നിയമവ്യവസ്ഥകളുടെ അഭാവത്തെക്കാള്‍ നീതി നടപ്പിലാക്കുന്നതില്‍ ക്ഷമത ഇല്ലായ്മയും കാലവിളംബവുമാണ് പലപ്പോഴും ജീവനക്കാര്‍ക്ക് മുന്‍പിലെ വിലങ്ങുതടി എന്ന കാര്യം കൂടി ഈ സന്ദര്‍ഭത്തില്‍ വിസ്മരിക്കാന്‍ ആവാത്തത് തന്നെ.ച്ച (കെജിഒഎ മുന്‍ ജില്ലാഭാരവാഹിയും ഹൈക്കോടതി അഭിഭാഷകനും ആണ് ലേഖകന്‍)

വിഭിന്ന ബജറ്റ് സമീപനങ്ങൾ

സര്‍വ്വീസ് കാര്യങ്ങള്‍ <

<