ജീവനക്കാര്‍ക്ക് സൗകര്യപ്രദമായി ജോലിസ്ഥലം തിരഞ്ഞെടുക്കുവാനുള്ള അവകാശം ഇല്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഒരു വിധിയാണ് ഈ ലക്കം ന്യൂസിലൂടെ മാന്യവായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. ഛജ (ഇഅഠ) ചീ.3 എ 2025 മേല്‍ കേസിലെ പരാതിക്കാരന് കേന്ദ്ര ഗവണ്മെന്റ് പ്രതിരോധ വകുപ്പില്‍ സീനിയര്‍ ഓഡിറ്ററായി ജോലി നോക്കുന്നു. തന്റെ ജോലിസ്ഥലമായ തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് സ്ഥലം മാറ്റപ്പെട്ടപ്പോള്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍, എറണാകുളം മുമ്പാകെ ഇ. അ. ചീ. 616/2024 നമ്പറായി ഒരു കേസ്, ട്രാന്‍സ്ഫര്‍ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് കാണിച്ചു ഫയല്‍ ചെയ്തു. പരാതിക്കാരന്റെ ആവശ്യം, തന്നെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് മുഴുവന്‍ ഫയലും വിളിച്ചുവരുത്തി റദ്ദാക്കണമെന്നായിരുന്നു. കേസിന്റെ വിവിധ വശങ്ങള് സസൂക്ഷ്മം വിശകലനം ചെയ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തിയത് ഇങ്ങനെയാണ്: പരാതിക്കാരന് ആക്ഷേപിക്കുന്നത് പോലെ സ്ഥലംമാറ്റം ദുരുദ്ദേശപരമായിരുന്നില്ല. അത് തെളിയിക്കുന്നതിനും പരാതിക്കാരന് ഒരു രേഖയും ഹാജരാക്കുന്നതിന് കഴിഞ്ഞില്ല. വ്യക്തിപരമായ അസൗകര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുവാന്‍ കഴിയില്ല. എതിര്‍ഭാഗം ചൂണ്ടിക്കാണിച്ച പൊതുതാല്‍പര്യമാണ് ഇവിടെ സ്ഥലംമാറ്റത്തിന് പരിഗണിക്കുന്നത്. ആയതുകൊണ്ട് സ്ഥലംമാറ്റത്തില്‍ ഇടപെടുന്നതിന് കഴിയില്ല എന്നും വ്യക്തമാക്കി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പരാതിക്കാരന്റെ സ്ഥലംമാറ്റം ക്രമപ്രകാരമാണ് എന്ന് പറഞ്ഞ് കേസ് തീര്‍പ്പാക്കി. <
ഇതിനെതിരയാണ് പരാതിക്കാരന് ബഹു. കേരള ഹൈക്കോടതി മുന്‍പാകെ ഛജ (ഇഅഠ) ചീ. 3 എ 2025 നമ്പറായി കേസ് ഫയല്‍ ചെയ്തത്. ഇതില്‍ പരാതിക്കാരന് പ്രധാനമായും പറഞ്ഞത് ട്രൈബ്യൂണലിന്റെ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ആയതുകൊണ്ട് ബഹു. ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടാവണമെന്നുമാണ്. കേസിന്റെ വിവിധ വശങ്ങള് പരിശോധനയ്ക്ക് വിധേയമാക്കിയ കോടതി ട്രൈബ്യൂണലിന്റെ ഉത്തരവ് റദ്ദ് ചെയ്യുവാന്‍ തയ്യാറായില്ല. സ്ഥലംമാറ്റം സേവന കാലത്ത് വകുപ്പുകള്‍ എടുക്കുന്ന സ്വാഭാവിക നടപടിയാണെന്നും ട്രൈബ്യൂണലിന്റെ കണ്ടെത്തലില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ല എന്നും മാത്രമല്ല സ്ഥലംമാറ്റം തൊഴില്‍ ദാതാവിന്റെ യുക്തിക്കനുസരിച്ച് തീരുമാനിക്കാനാവുന്നതാണ് എന്ന കാര്യം എടുത്തു പറയുകയും ചെയ്തു. <
കേസിന്റെ വിശദമായ വിചാരണ വേളയില്‍ ബഹു. സുപ്രീംകോടതിയുടെ തന്നെ പ്രധാനപ്പെട്ട പല കേസുകളും വിധിന്യായത്തില്‍ എടുത്തുപറഞ്ഞിരുന്നു. അതിന്റെ ചുരുക്കവിവരണം ഇങ്ങനെയാണ്. സ്ഥലംമാറ്റം സേവനകാലത്തെ ഒരു നടപടിയാണ്. തൊഴിലാളിക്ക് (ജീവനക്കാരന്) ഒരു പ്രത്യേക സ്ഥലത്ത് ജോലി വേണമെന്ന് പറയാന്‍ അവകാശമില്ല..! സ്ഥലംമാറ്റം സെന്‍ട്രല്‍ സര്‍വീസ് റൂള്‍സിലെ ഒരു നടപടിയാണ്. ജീവനക്കാരന് അതിനെതിരെ പരാതിപ്പെടാന്‍ കഴിയില്ല. ജീവനക്കാരന് ഒരു പ്രത്യേക സ്ഥലത്ത് നിയമനം വേണമെന്ന് ആവശ്യപ്പെടാന്‍ മൗലികമായ ഒരു അവകാശവുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് പരാതിക്കാരന്റെ ആവശ്യം തള്ളിക്കൊണ്ടും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി ശരിവെച്ചുകൊണ്ടും കേസുതീര്പ്പാക്കി ഉശ്ശശെീി ആലിരവ ീള ഗലൃമഹമ ഒശഴവ ഇീൗൃ േ14/01/25 ന് ഉത്തരവ് പുറപ്പെടുവിച്ചത്.