സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (ടഋആക-ഇന്ത്യന്‍ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയാണ്) അതിന്റെ തലപ്പത്തുള്ള ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിന്റെ കാലാവധി ഫെബ്രുവരി 28-ന് അവസാനിക്കും. മാധബിയുടെയും ഭര്‍ത്താവ് ധവാല്‍ ബുച്ചിന്റെയും സാമ്പത്തിക രംഗത്തെ വിളയാട്ടങ്ങള്‍ അനധികൃത സ്വത്ത് സമ്പാദനം, സെബി അംഗവും മേധാവിയുമായിരിക്കെ മാധബി നടത്തിയ ഭിന്നതാല്‍പര്യ നീക്കങ്ങള്‍ ഇവയൊക്കെ യുഎസ് ഷോര്‍ട്ട്‌സെല്ലര്‍മാരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് (ഒശിറലിയൗൃഴ ഞലലെമൃരവ) കഴിഞ്ഞ ഓഗസ്റ്റില്‍ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഈ കോളത്തില്‍ വിശദമായി നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. അതിലുപരി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ മോദി അഴിച്ചുവിട്ട കൂറ്റന്‍ ഒക്ക ചങ്ങാതിയുടെ കൂട്ടു കച്ചവടക്കാരായിരുന്നു ബൂച്ചു ദമ്പതികളെന്നതും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജഅഇ) അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഫലം എന്തായിരിക്കുമെന്ന് നമുക്കിപ്പോള്‍ തന്നെ പ്രവചിക്കാം. ഐപിഒ-യിലൂടെ സമാഹരിച്ച പണം എസ്എംഇ-കള്‍ പ്രൊമോട്ടര്‍മാരുടെ തന്നെ കടലാസ് കമ്പനികളിലേക്കാണ് (വെലഹഹ രീാുമിശല)െ ഒഴുകിയത്. മാധബി പുരി ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവല്‍ ബുച്ചിനും അദാനി പണമിടപാട് അഴിമതിയില്‍ ഉപയോഗിച്ച രണ്ട് അവ്യക്തമായ ഓഫ്‌ഷോര്‍ സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ നഥാന്‍ ആന്‍ഡേഴ്സണിന്റെ ആരോപണം. ഈ അവിശുദ്ധ ബന്ധം അദാനിക്കെതിരേയുള്ള അന്വേഷണത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു. സെബിയെ നയിക്കുന്ന ആദ്യ വനിതാ ചെയര്‍പേഴ്സണും സ്വകാര്യ മേഖലയില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയും കൂടിയാണ് മാധബി. 2017 ഏപ്രില്‍ മുതല്‍ മാധബി സെബിയുടെ മുഴുവന്‍ സമയ അംഗമായി പ്രവര്‍ത്തിക്കുന്നു. മുന്‍ ചെയര്‍പേഴ്‌സണ്‍ അജയ് ത്യാഗി പടിയിറങ്ങിയതോടെ പുതിയ നിയോഗം എത്തുകയായിരുന്നു. 2019 മുതല്‍ ധവാല്‍ ബ്ലാക്ക്‌സ്റ്റോണിലും അല്‍വാരസ് & മാര്‍സലിലും സീനിയര്‍ അഡൈ്വസറാണ്. അതിനു മുമ്പ് ബ്രിസില്‍കോണിലും ഹിന്ദുസ്ഥാന്‍ യൂണിലിവറിലും പ്രവര്‍ത്തിച്ചുവരുന്നു. രാജ്യത്തെ ലാഭമുള്ള സ്ഥാപനങ്ങളെ, പ്രത്യേകിച്ച് മെഡിക്കല്‍ സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ ഒന്നൊന്നായി വാങ്ങിക്കൂട്ടുന്ന ഒരു വമ്പന്‍ വിദേശ കുത്തകയാണ് ബ്ലാക്ക്‌സ്റ്റോണ്‍. തിരുവനന്തപുരത്തെ പ്രസിദ്ധമായ കിംസിനെ ഇവര്‍ വാങ്ങിയ വിവരം നേരത്തെ ഈ കോളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമര്‍ത്ഥരായതിനാലും സാമ്പത്തിക രംഗത്തെ ബന്ധങ്ങള്‍ കാരണവും സെബിയില്‍ തുടര്‍നിയമനം കിട്ടിയില്ലെങ്കിലും ഏതെങ്കിലും പ്രമുഖ സാമ്പത്തിക ശൃംഖലകളുടെ തലപ്പത്താകും ഉദിക്കുക. നഷ്ട്ടം ഓഹരി കമ്പോളത്തില്‍ ശരിയായ പഠനമില്ലാതെ ഇത്തരം താത്പര്യ ഓഹരികള്‍ വാങ്ങിയവര്‍ക്കും.
മധ്യരേഖ അമ്പാടന്‍ ആലപ്പുഴയ്ക്ക് പോയതുപോലെയോ, കോന്നന്‍ കൊല്ലത്തുപോയതുപോലെയോ മോദി വൈറ്റ് ഹൗസില്‍ പോയിവന്നു. ഠവല ഡ.ട. ഉലുമൃാേലി േീള ഉലളലിരല രീിളശൃാലറ വേമ േമി അശൃ എീൃരല ഇ17 വിമാനത്തില്‍ 104 കുടിയേറ്റ ശ്രമം നടത്തിയ ഇന്ത്യക്കാരെ അമൃത്‌സര്‍ വിമാനത്താവളത്തിലേക്ക് നാടുകടത്തിയ വാര്‍ത്ത ഇന്ത്യയെ നടുക്കി. ലോകസഭയെ സ്തംഭിപ്പിച്ചു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാന്‍ ഏതു രാജ്യത്തിനും അവകാശമുണ്ട്. പക്ഷെ കൈകള്‍ വിലങ്ങുകളാലും കാലുകള്‍ ചങ്ങലകളാലും ബന്ധിച്ചു ഒരു സൈനിക വിമാനത്തില്‍ നാടുകടത്തിയതിലും, അവര്‍ക്കു പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യം പോലും നല്‍കാതെ നാല്‍പ്പതില്‍പ്പരം മണിക്കൂറുകള്‍ നരകതുല്യമായി കഷ്ടപ്പെടുത്തിയതിസെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (ടഋആക-ഇന്ത്യന്‍ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയാണ്) അതിന്റെ തലപ്പത്തുള്ള ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിന്റെ കാലാവധി ഫെബ്രുവരി 28-ന് അവസാനിക്കും. മാധബിയുടെയും ഭര്‍ത്താവ് ധവാല്‍ ബുച്ചിന്റെയും സാമ്പത്തിക രംഗത്തെ വിളയാട്ടങ്ങള്‍ അനധികൃത സ്വത്ത് സമ്പാദനം, സെബി അംഗവും മേധാവിയുമായിരിക്കെ മാധബി നടത്തിയ ഭിന്നതാല്‍പര്യ നീക്കങ്ങള്‍ ഇവയൊക്കെ യുഎസ് ഷോര്‍ട്ട്‌സെല്ലര്‍മാരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് (ഒശിറലിയൗൃഴ ഞലലെമൃരവ) കഴിഞ്ഞ ഓഗസ്റ്റില്‍ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഈ കോളത്തില്‍ വിശദമായി നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. അതിലുപരി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ മോദി അഴിച്ചുവിട്ട കൂറ്റന്‍ ഒക്ക ചങ്ങാതിയുടെ കൂട്ടു കച്ചവടക്കാരായിരുന്നു ബൂച്ചു ദമ്പതികളെന്നതും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജഅഇ) അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഫലം എന്തായിരിക്കുമെന്ന് നമുക്കിപ്പോള്‍ തന്നെ പ്രവചിക്കാം. ഐപിഒ-യിലൂടെ സമാഹരിച്ച പണം എസ്എംഇ-കള്‍ പ്രൊമോട്ടര്‍മാരുടെ തന്നെ കടലാസ് കമ്പനികളിലേക്കാണ് (വെലഹഹ രീാുമിശല)െ ഒഴുകിയത്. മാധബി പുരി ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവല്‍ ബുച്ചിനും അദാനി പണമിടപാട് അഴിമതിയില്‍ ഉപയോഗിച്ച രണ്ട് അവ്യക്തമായ ഓഫ്‌ഷോര്‍ സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ നഥാന്‍ ആന്‍ഡേഴ്സണിന്റെ ആരോപണം. ഈ അവിശുദ്ധ ബന്ധം അദാനിക്കെതിരേയുള്ള അന്വേഷണത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു. സെബിയെ നയിക്കുന്ന ആദ്യ വനിതാ ചെയര്‍പേഴ്സണും സ്വകാര്യ മേഖലയില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയും കൂടിയാണ് മാധബി. 2017 ഏപ്രില്‍ മുതല്‍ മാധബി സെബിയുടെ മുഴുവന്‍ സമയ അംഗമായി പ്രവര്‍ത്തിക്കുന്നു. മുന്‍ ചെയര്‍പേഴ്‌സണ്‍ അജയ് ത്യാഗി പടിയിറങ്ങിയതോടെ പുതിയ നിയോഗം എത്തുകയായിരുന്നു. 2019 മുതല്‍ ധവാല്‍ ബ്ലാക്ക്‌സ്റ്റോണിലും അല്‍വാരസ് & മാര്‍സലിലും സീനിയര്‍ അഡൈ്വസറാണ്. അതിനു മുമ്പ് ബ്രിസില്‍കോണിലും ഹിന്ദുസ്ഥാന്‍ യൂണിലിവറിലും പ്രവര്‍ത്തിച്ചുവരുന്നു. രാജ്യത്തെ ലാഭമുള്ള സ്ഥാപനങ്ങളെ, പ്രത്യേകിച്ച് മെഡിക്കല്‍ സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ ഒന്നൊന്നായി വാങ്ങിക്കൂട്ടുന്ന ഒരു വമ്പന്‍ വിദേശ കുത്തകയാണ് ബ്ലാക്ക്‌സ്റ്റോണ്‍. തിരുവനന്തപുരത്തെ പ്രസിദ്ധമായ കിംസിനെ ഇവര്‍ വാങ്ങിയ വിവരം നേരത്തെ ഈ കോളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമര്‍ത്ഥരായതിനാലും സാമ്പത്തിക രംഗത്തെ ബന്ധങ്ങള്‍ കാരണവും സെബിയില്‍ തുടര്‍നിയമനം കിട്ടിയില്ലെങ്കിലും ഏതെങ്കിലും പ്രമുഖ സാമ്പത്തിക ശൃംഖലകളുടെ തലപ്പത്താകും ഉദിക്കുക. നഷ്ട്ടം ഓഹരി കമ്പോളത്തില്‍ ശരിയായ പഠനമില്ലാതെ ഇത്തരം താത്പര്യ ഓഹരികള്‍ വാങ്ങിയവര്‍ക്കും.
മധ്യരേഖ അമ്പാടന്‍ ആലപ്പുഴയ്ക്ക് പോയതുപോലെയോ, കോന്നന്‍ കൊല്ലത്തുപോയതുപോലെയോ മോദി വൈറ്റ് ഹൗസില്‍ പോയിവന്നു. ഠവല ഡ.ട. ഉലുമൃാേലി േീള ഉലളലിരല രീിളശൃാലറ വേമ േമി അശൃ എീൃരല ഇ17 വിമാനത്തില്‍ 104 കുടിയേറ്റ ശ്രമം നടത്തിയ ഇന്ത്യക്കാരെ അമൃത്‌സര്‍ വിമാനത്താവളത്തിലേക്ക് നാടുകടത്തിയ വാര്‍ത്ത ഇന്ത്യയെ നടുക്കി. ലോകസഭയെ സ്തംഭിപ്പിച്ചു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാന്‍ ഏതു രാജ്യത്തിനും അവകാശമുണ്ട്. പക്ഷെ കൈകള്‍ വിലങ്ങുകളാലും കാലുകള്‍ ചങ്ങലകളാലും ബന്ധിച്ചു ഒരു സൈനിക വിമാനത്തില്‍ നാടുകടത്തിയതിലും, അവര്‍ക്കു പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യം പോലും നല്‍കാതെ നാല്‍പ്പതില്‍പ്പരം മണിക്കൂറുകള്‍ നരകതുല്യമായി കഷ്ടപ്പെടുത്തിയതിലും ഇന്ത്യന്‍ ജനപ്രതിനിധികള്‍ പ്രതിഷേധം അറിയിച്ചു. ലോകത്തിലെ പകുതിവഴി ദൂരമാണ് ഇങ്ങനെ വാഷ്റൂമില്‍ പോലും സ്വാതന്ത്ര്യത്തോടെ പോകാന്‍ കഴിയാതെ ഇന്ത്യക്കാര്‍ കഷ്ടപ്പെട്ടത് . ഇത് ഗ്വാണ്ടനാമോ തടവറയിലേക്കുള്ള കുടിയേറ്റക്കാരുടെ യാത്രയുടെ ഒരു റിഹേഴ്‌സല്‍ ആണോ? യാത്രയിലെ തിക്താനുഭവങ്ങള്‍ തിരിച്ചെത്തിയ പഞ്ചാബിലും ഹരിയാനയിലുമുള്ള അനധികൃത കുടിയേറ്റക്കാര്‍ അമൃത്‌സര്‍ വിമാനത്താവളത്തില്‍ വിശദീകരിച്ചു. 'ശഹഹലഴമഹ മഹശലി'െ എന്നാണ് ഇവരെ അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ വിശേഷിപ്പിച്ചത്. അതിനിടെ, ട്രംപിന്റെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസിലെ സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എഡ്യുക്കേഷന്‍ ഫണ്ട് (എസ്എഎല്‍ഡിഇഎഫ്) ആശങ്ക രേഖപ്പെടുത്തി. ആരാധനാ കേന്ദ്രങ്ങളില്‍ നടത്തുന്ന ഇത്തരം പരിശോധനകളില്‍ ആശങ്കയുണ്ടെന്ന് എസ്എഎല്‍ഡിഇഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കിരണ്‍ കൗര്‍ ഗില്‍ പറഞ്ഞു. കഴിഞ്ഞ കൊല്ലം 1000-ത്തില്‍പ്പരം ഇന്ത്യന്‍ കുടിയേറ്റ ശ്രമക്കാരെ യു എസ്സ് ഇമിഗ്രേഷന്‍ വിഭാഗം നാടുകടത്തിയത് മാധ്യമങ്ങള്‍ ഇതുപോലെ റിപ്പോര്‍ട്ട് ചെയ്തില്ല. ഔാമി ൃേമളളശരസശിഴ ന്റെ ഭാഗമായി അനധികൃത കുടിയേറ്റങ്ങള്‍ നടക്കുന്നത് തടയാന്‍ എല്ലാ രാജ്യങ്ങളും കര്‍ശന നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നും പ്രധാനമായി ഹ്യൂമന്‍ ട്രാഫിക്കിങ് നടക്കുന്നത് അനധികൃതമായ വഴികളിലൂടെ ഒരു സ്ഥലത്തേക്കോ രാജ്യത്തേക്കോ ഒരാള്‍ കടക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനെ വിളിക്കുന്നതാണ് 'ഡോങ്കി റൂട്ട്' എന്നത്. ലക്ഷ്യത്തിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത, ജീവന്‍ നഷ്ടപ്പെട്ടാലും ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഡോങ്കി റൂട്ടിലൂടെയുള്ള യാത്ര അതീവ ദുഷ്‌കരവും ആപത്കരവുമാണ് എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇതൊന്നും സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള യാത്രയില്‍ കുടിയേറാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു പ്രശ്‌നമേയല്ല. 10 ഡോളര്‍ മുതല്‍ ഹോട്ടലുകള്‍ ലഭിക്കുന്ന ബ്രസിലിലെ സാവോ പോളോയാണ് ട്രാന്‍സിറ്റ് റൂട്ട്. ഇത് അടിയന്തിരമായി അവസാനിപ്പിക്കുമെന്ന് മെക്‌സിക്കോ അറിയിക്കുന്നു. ട്രംപിന്റെ ക്രോണി കൂട്ടുകാരന്‍ വാഷിംഗ്ടണ്‍ ഡി സി യിലെ അതിഥി മന്ദിരമായ ബ്ലയര്‍ ഹൗസില്‍ എത്തിയിട്ടുണ്ട്. ഇന്ന് പ്രസിഡന്റുമായി ഈ വിഷയം ചര്‍ച്ച ചെയ്തേക്കും. സമ്പൂര്‍ണ്ണ കീഴടങ്ങലാണോ, അതോ ഇന്ത്യയുടെ പ്രതിഷേധം അറിയിക്കലാണോ ഉദ്ദേശമെന്ന് നമുക്ക് നോക്കാം. ഇതെഴുതുമ്പോള്‍, ഇന്ത്യയിലെ പുലര്‍ച്ചെ മൂന്നുമണിക്ക്, മോദിയും ജയശങ്കറും സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ഡോവലിന്റെ അകമ്പടിയോടെ വൈറ്റ് ഹൗസില്‍ എത്തി. സെറിമോണിയല്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരേഡിനുശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തി.
ഗള്‍ഫ് ഓഫ് മെക്‌സിക്കോ & ഗള്‍ഫ് ഓഫ് അമേരിക്ക
ഇടത് വശത്ത് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലാഡിയ, വലത് വശത്ത് കൊളംബിയന്‍ പ്രസിഡന്റ് പെട്രോ. സ്വന്തം രാജ്യത്തെ പൗരന്മാരെ വിലങ്ങുവച്ചു കൊണ്ട് തള്ളാന്‍ വന്ന യു എസ് സൈനിക വിമാനം രാജ്യത്തെ എയര്‍ സ്‌പെസും കടന്നിറങ്ങുവാന്‍ അനുമതി കൊടുത്തില്ല. താരിഫ് ഭീഷണിയ്ക്ക് പോലും വഴങ്ങാതെ ഒടുവില്‍ ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ അമേരിക്കയെ കൊണ്ടു സ്വന്തം പൗരന്മാരെ രാജ്യത്തെത്തിച്ചു. സ്വന്തം രാജ്യത്തെ പൗരന്മാരോട് ചില ഭരണകൂടങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ഒന്നിനും അടിയറവ് വയ്ക്കാത്ത കടമയും ഉത്തരവാദിത്തവുമുണ്ട്. ''കുടിയേറ്റക്കാരെ ആവശ്യമില്ലാത്ത രാജ്യത്ത് അവര്‍ തുടരുവന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. എന്നാല്‍ അവരെ തിരിച്ചയക്കുന്ന രാജ്യമവരുടെ അഭിമാനവും അന്തസ്സും ബഹുമാനിച്ചു ഞങ്ങളുടെ രാജ്യത്തേയ്ക്ക് പറഞ്ഞയക്കേണ്ടതായുണ്ട്. കൊളംബിയയെ ബഹുമാനിക്കണം, ഞങ്ങളുടെ ജനത്തെ ക്രിമിനലുകളെ പോലെ ട്രീറ്റ് ചെയ്യാതെ ഞങ്ങള്‍ സിവിലിയന്‍ വിമാനത്തില്‍ സ്വീകരിക്കും'' മുകളിലേത് കൊളംബിയന്‍ പ്രസിഡന്റ് പെട്രോയുടെ വാക്കുകള്‍. കയറ്റി വിട്ടതിലല്ല, കയറ്റി വിട്ട രീതിയിലാണ് പ്രതിഷേധം. കൊളംബിയ നമ്മുടെയെല്ലാം സ്വന്തം നൊബേല്‍ ജേതാവ് മാര്‍ക്കേസിന്റെ നാടാണ്. നമ്മുടെ നാടുപോലെ അവിടത്തെ ജനങ്ങളെയും മാര്‍ക്കേസ് സൃഷ്ടിച്ച മക്കോണ്ടയെയും നമുക്കറിയാം. താരിഫ് വര്‍ദ്ധനവിനെ നയതന്ത്ര മേശയില്‍ നേരിട്ടോളാം. ഇങ്ങോട്ട് താരിഫ് കൂട്ടിയാല്‍ അങ്ങോട്ടും ചില കാര്യങ്ങള്‍ ചെയ്യാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കും കഴിയും. അത് വന്‍കിട നിര്‍മാതാക്കളുടെ സാധനങ്ങള്‍ ചിലപ്പോള്‍ അവിടെത്തന്നെ കെട്ടികിടക്കുമെന്നും അവര്‍ പറയുന്നു. ചൈന എന്തുചെയ്യുമെന്ന് നോക്കി കാണാം. ഗള്‍ഫ് ഓഫ് മെക്‌സിക്കോ എന്നാണ് കാലാകാലങ്ങളായി അറിയപ്പെട്ടിരുന്നത്. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന 'ഗള്‍ഫ് ഓഫ് മെക്‌സിക്കോ' പ്രയോഗം ട്രംപിനെ പേടിച്ചു 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്ന് പൊടുന്നനെ മാറ്റിയ ഗൂഗിള്‍ മാപ്പിനെതിരെ മെക്‌സിക്കോ നിയമ നടപടി സ്വീകരിക്കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലാഡിയ ഷെയ്ന്‍ ബാം. വടക്കേ അമേരിക്കയെ ''അമേരിക്ക മെക്‌സിക്കാന'' അല്ലെങ്കില്‍ ''മെക്‌സിക്കന്‍ അമേരിക്ക'' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഷെയിന്‍ബോം ആവശ്യപ്പെട്ടു. (https://culturacolectiva.com/en/history/claudia-sheinbaum-response-trump/)¨
meerasabonline.com/meerasahib@columnist.com /
ameerasahib@twitter.com /meerasahib@instagram.com/
meerasahibA@facebook.com