കെ.ജി.ഒ.എ ന്യൂസ്
news-details
രാഷ്ട്രീയം

സാമൂഹ്യപാഠം ചില മടക്കയാത്രകള്‍ അങ്ങനെയാണ്

കോവിഡാനന്തര വര്‍ത്തമാനകാലവും പ്രളയം-പ്രകൃതി ദുരന്തങ്ങള്‍ എന്നിവയിലൂടെ രൂപപ്പെട്ട കലുഷിതകാലവും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുമെല്ലാം മനുഷ്യനിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കിടയിലൂടെയാണ് ക്ഷണഭംഗുരമായ നമ്മുടെ ജീവിതവും ഇഴഞ്ഞുനീങ്ങുന്നത്. അസ്വസ്ഥതകള്‍ക്കിടയിലും നമ്മുടെ ഒരു പുഞ്ചിരി മാത്രം മതി ഇനിയുള്ള കാലം ജീവിക്കാന്‍ എന്ന ചിന്താവീക്ഷണമാണ് നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടത്. കണ്ണീരിനും പുഞ്ചിരിക്കുമിടയിലുള്ള നേര്‍ത്ത പാലത്തിലൂടെയാണല്ലോ നാം ജീവിച്ചുതീര്‍ക്കുന്നത്. മനുഷ്യന്റെ ജീവിതവികാസത്തെയും ജീവിതാവസ്ഥയെയും ഒരു പൂമ്പാറ്റ (ചിത്രശലഭം)യുടെ ജീവിത ചക്രത്തിലൂടെ കാണിച്ചുതരികയാണ് ഡോ. നസീര്‍ എന്ന മനശാസ്ത്രജ്ഞന്‍. ഒരു ചിത്രശലഭത്തിന്റെ ജീവിതചക്രത്തിന്റെ ആദ്യഘട്ടം അതിന്റെ മുട്ടയാണ് (ഋഴഴ)െ. പ്രളയം, പ്രകൃതിദുരന്തം, പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍, കാന്‍സര്‍, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ ദീര്‍ഘസ്ഥായിയും ചികിത്സിച്ച് ഭേദമാക്കാനാവാത്തതുമായ രോഗങ്ങള്‍ തുടങ്ങി മനസ്സിനെ മഥിക്കുന്ന എല്ലാത്തരം ഹൃദയനൊമ്പരങ്ങളുടെയും ദുരന്തം സമ്മാനിക്കുന്ന പേടിസ്വപ്നങ്ങളുടെയും നിസ്സഹായത നിഴലിക്കുന്ന നൊമ്പരങ്ങളുടെയുമൊക്കെ ഒരു അപൂര്‍വ്വകലവറ തന്നെയാണ് ഈയൊരു ഘട്ടം (ഋഴഴ)െ. ഈ ഘട്ടത്തെ രമൗലെളമരീേൃ െ(കാരണഘടകങ്ങള്‍) എന്ന് നിര്‍വ്വചിക്കാം. ഉദാ: മാനസ്സിക ക്ഷതങ്ങള്‍ (ഠൃമൗാമ) പ്രകൃതിദുരന്തങ്ങളും മറ്റുമുണ്ടാക്കുന്ന അതിദുര്‍ഘടമായ ജീവിതാവസ്ഥയിലൂടെ ദുരനുഭവങ്ങളും പേക്കിനാവുകളും (ഇൃശശെ)െ, വിഷാദം (ഡിപ്രഷന്‍), ദുരന്താനന്തര മാനസ്സിക സംഘര്‍ഷങ്ങള്‍ (ജീേെ ഠൃമൗാമശേര ടൃേല ൈറശീെൃറലൃ)

ചിത്രശലഭത്തിന്റെ ജീവിതദശയിലെ അടുത്ത ഘട്ടം ഇമലേൃുശഹഹമൃ എന്ന ലാര്‍വ (പുഴു) ഘട്ടമാണ്. മാനസിക തകര്‍ച്ചയിലും നിരാശയിലും ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ കഴിയുന്ന ഒരാള്‍ അയാളെതന്നെ വെറുക്കുകയും ഒരു പുഴുവിനെപ്പോലെ വിഷാദാവസ്ഥയില്‍ കഴിയുന്ന കഴിഞ്ഞകാല ദുരന്തത്തില്‍നിന്ന് പുറത്തുവരാന്‍ കഴിയാത്ത നിലയിലാവുകയും ചെയ്യുന്നു. ഈ പുഴുവിനെ തൊടാന്‍പോലും ആരും ഇഷ്ടപ്പെടാറില്ല. അവനവനോടുതന്നെ ഒരുതരം വിപ്രതിപത്തി- ഒരുതരം ഉള്‍വലിയല്‍ ഉണ്ടാകും. ഈ പുഴുവായ ഘട്ടത്തെ മറ്റുള്ളവരും വെറുക്കുന്നതോടെ രോഗി തികച്ചും ഏകാകിയാകുന്നു; വെറുക്കപ്പെട്ടവനായി മാറുന്നു. തങ്ങളില്‍ത്തന്നെ അഭയം തേടാന്‍ രോഗി നിര്‍ബന്ധിതനാകുന്നു. പ്രതീക്ഷയറ്റവനും (ഒീുലഹല)ൈ നിസ്സഹായനും (ഒലഹുഹല)ൈ ഒന്നിനും കൊള്ളരുതാത്തവനും (ണീൃവേഹല)ൈ ആയി രോഗി പരിണമിക്കുന്നു.

കാറ്റര്‍പില്ലര്‍ എന്ന ലാര്‍വല്‍ ഘട്ടം കഴിഞ്ഞാല്‍ ഒരുതരം സമാധിഘട്ടമായ പ്യൂപ്പ ഘട്ടമാണ് (ജൗുമ ടമേഴല). രോഗി ആരുമായും ബന്ധപ്പെടാനോ സംസാരിക്കാനോ ഇഷ്ടപ്പെടാതെ ഇരുളടഞ്ഞ ഒരു മുറിയില്‍ കഴിയാനിഷ്ടപ്പെടുന്നു. ഭക്ഷണവും പ്രഭാതകൃത്യങ്ങളും പ്രകാശവും വരെ രോഗി ഉപേക്ഷിക്കാന്‍ തുടങ്ങുന്നു. ഏകാന്തതയെ പ്രണയിച്ചുതുടങ്ങുന്ന ഈ പ്രത്യേക വിഷാദാവസ്ഥയില്‍ നല്ലൊരു സൈക്കോ തെറാപ്പിയിലൂടെ രോഗിക്ക് ഉത്തേജനവും പ്രത്യാശയും പുതിയ പ്രതീക്ഷകളും പകര്‍ന്ന് സാധാരണതയിലേക്ക് തിരികെ കൊണ്ടുവരാനാകും. എന്നാല്‍ ഒരു പൂമ്പാറ്റയുടെ സമാധിയെന്നുള്ള പ്യൂപ്പ സ്ഥിരമായി ഒരവസ്ഥയാണോ? അല്ല, സമാധിയില്‍നിന്നുണര്‍ന്ന് ലോകത്തുനിന്ന് അത് ആരും കാണാന്‍ കൊതിക്കുന്ന, തൊടാന്‍ ഇഷ്ടപ്പെടുന്ന ഒരു മനോഹരചിത്രശലഭമായി മാറുന്നു. വിഷാദം, ഉത്കണ്ഠ, ദുരിതാനന്തര മാനസിക സമ്മര്‍ദ്ദം എല്ലാം ഈ ജീവിതത്തിന്റെ ഭാഗമാണ്. ഈ അവസ്ഥകളെ നിങ്ങള്‍ക്ക് ചിത്രശലഭത്തിന്റെ പുഴു അവസ്ഥയോടും പ്യൂപ്പ അവസ്ഥയോടും താരതമ്യപ്പെടുത്തി നോക്കൂ. സമാനമായ അവസ്ഥകളല്ലേ. എന്നാല്‍ ചിത്രശലഭം സമാധി അവസ്ഥയില്‍ അവസാനിക്കുന്നില്ല. താമസിയാതെ പ്യൂപ്പ പൊട്ടി അതില്‍നിന്നും മനോഹരമായ പൂമ്പാറ്റയായാണ് പുറത്തുവരുന്നത്. അതുപോലെ നിങ്ങളുടെയെല്ലാം അവസാനിച്ചുവെന്ന് തോന്നിക്കുന്ന പ്യൂപ്പ അവസ്ഥയില്‍നിന്ന് നിങ്ങളും പുറത്തുവരും. ജീവിതം അവസാനിക്കുന്നില്ല. സമാധിയില്‍നിന്നുണര്‍ന്ന് ധന്യമായ ഒരു ജീവിതത്തിലേക്ക് ശബളാഭമായി നിങ്ങളും തിരിച്ചെത്തും. പുതിയ പ്രഭാതങ്ങള്‍ വിടരും. കുളിര്‍കാറ്റ് ഓടിവന്ന് നിങ്ങളെ പുണരും. പുതിയ ദിനങ്ങള്‍ വീണ്ടും വന്നണയും. മനുഷ്യജീവിതത്തെ ഒരു ചിത്രശലഭത്തിന്റെ ജീവിതദശയോട് ഉപമിക്കുന്ന ഡോ. നസീറിന്റെ ഈ ഉപമയെ നമുക്ക് വാഴ്ത്താതിരിക്കാനാവില്ല. ഇനിയെന്തിന് ജീവിക്കണമെന്ന കുരുത്തംകെട്ട ചിന്തകളില്‍ എല്ലാത്തില്‍നിന്നും ഉള്‍വലിഞ്ഞ് കഴിയുന്ന അവസ്ഥയില്‍ എത്രയോപേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ പ്രകൃതിയിലെ ഏറ്റവും ഉല്‍കൃഷ്ട ജന്മമായ മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം. ഏതൊരു നിശ്ചല ജീവിതാവസ്ഥയിലും പ്രതിസന്ധിയിലും പ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ നമുക്കാകും. ഒരു ചിത്രശലഭത്തിന്റെ ജീവിതചക്രം അതാണ് നമ്മോട് പറയുന്നത്.

സൈക്കോളജിസ്റ്റ് പ്രൊഫഷണലാവുകയും പേഴ്‌സണലാകാതിരിക്കുകയും എത്തിക്‌സ് കൃത്യമായി പാലിക്കുകയും ചെയ്യുമെങ്കില്‍ പുതിയ പുലരികളുണ്ടാവാതെ വയ്യ. മാറുന്ന കാലത്തിനൊപ്പം മനഃശാസ്ത്ര സമീപനത്തിലും കാതലായ മാറ്റങ്ങളുണ്ടാകണം. പ്രതീക്ഷകളുണ്ടെങ്കിലെ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണം സാധ്യമാകൂ. വേദനിക്കുന്ന മനസ്സുകള്‍ക്ക് ആശ്വാസമാകുവാന്‍ മാനസികമായ ഇടപെടലുകള്‍ അനിവാര്യമായ ദുരന്ത വര്‍ത്തമാനകാലത്താണല്ലോ ഞാനും നിങ്ങളുമൊക്കെ. വ്രണിതമനസ്സുകളുടെ മുറിവുണക്കാനും കാവലാളാകുവാനും ഓരോ സാന്ത്വനപ്രവര്‍ത്തകനുമാകണം. കത്തിയമരുന്ന ശബ്ദതാരാവലിയിലെ അര്‍ത്ഥങ്ങളുടെയും നാനാര്‍ത്ഥങ്ങളുടെയും അവശേഷിപ്പുകളായി നമുക്ക് മാറാം. ജീവിതഗന്ധിയായ കഥയിലെ വര്‍ണ്ണരാജികളായ കഥാപാത്രങ്ങളാക്കുവാന്‍ ആധുനിക സൈക്കോ തെറാപ്പിക്ക് ആവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒറ്റപ്പെട്ട തുരുത്തുകളിലെ ഏകാന്തതയെ പുല്‍കുന്നവരുടെ ജീവിതത്തിന് പുതിയ നിറക്കൂട്ടുകള്‍ ചാര്‍ത്തി വര്‍ണാഭമാക്കാം. സമാധിയില്‍ നിന്നുണര്‍ന്ന് നമുക്ക് ചിത്രശലഭങ്ങളായി പെയ്തിറങ്ങാം. ലോകത്തെ മനോഹരമാക്കാം. ചില മടക്കയാത്രകള്‍ അങ്ങിനെയാണ്. (സാമൂഹ്യ ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എജ്യൂക്കേഷന്‍ (ഇടഋഞ) ഡയറക്ടറും ഇഇഗഗ യില്‍ മനശാസ്ത്രവിഭാഗം ഫാക്കല്‍റ്റിയുമാണ് ഡോ. ഇ. നസീര്‍. അദ്ദേഹത്തിന്റെ സൈക്കളോജി ക്ലാസിലെ ശ്രദ്ധേയമായ ഒരു പാഠ്യഭാഗത്തിന്റെ സ്വതന്ത്രാവിഷ്‌ക്കാരമാണിത്)

അംബേദ്കര്‍ ആശയങ്ങളുടെ സമകാലിക പ്രസക്തി

നമുക്ക് ചുറ്റും

<