വിതച്ചൊരു ചൂരല്‍മല പുഞ്ചിരിമട്ടത്ത് പുല്ലാംങ്കുഴല്‍ നാദം ഇരുളിന്‍ മറയിലായ് മാഞ്ഞുപോയി ഉയരെയക്കുന്നിന്റ ചരിവില്‍ നിന്നുരുള്‍പൊട്ടി മല പിളര്‍ന്നൊഴുക്കിയ മലവെള്ളവും കണ്ണൊന്നു ചിമ്മുവാന്‍ കാലം തികഞ്ഞില്ല സര്‍വ്വം തകര്‍ത്തൊരു താണ്ഡവ നൃത്തവും തളരുന്നു ഹൃദയങ്ങള്‍ താളം നിലയ്ക്കുന്നു പരശ്ശതം ആളുകള്‍ വേര്‍പെട്ടുപോയ് ഉള്ളു പിടഞ്ഞു തെരഞ്ഞോരൊ സൈനികര്‍ ചൂരല്‍ മലയില്‍ ദുരന്ത ഭൂവിന്‍ മണ്ണിന്നടിയിലെ മനുഷ്യസാന്നിധ്യങ്ങള്‍ തെല്ലും തളര്‍ന്നില്ല സൈനികരാരുമെ മണ്ണിന്‍ പശപ്പ് കശക്കിയൊഴുക്കിയും ഉരുളിന്‍ പ്രഭവങ്ങള്‍ ഒഴുകിത്തീര്‍ന്നു.ച്ച