തര്‍ ബെന്‍ ഹാനിയ രചനയും സംവിധാനവും നിര്‍വഹിച്ച് 2025-ല്‍ പുറത്തിറങ്ങിയ ഒരു ഡോക്യുഡ്രാമ ചിത്രമായ 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' യാഥാര്‍ത്ഥ്യത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ്. പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ആറ് വയസ്സുകാരി ഹിന്ദ് റജബിന്റെ ദാരുണമായ അന്ത്യം പ്രമേയമാക്കി നിര്‍മ്മിക്കപ്പെട്ട ഠവല ്ീശരല ീള ഒശിറ ഞമഷമയ എന്ന ഡോക്യുമെന്ററി ഇന്ന് ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ വരെ ഇടംപിടിച്ച ഈ ചിത്രം കേവലം ഒരു സിനിമ എന്നതിലുപരി, അടിച്ചമര്‍ത്തപ്പെട്ടവരുടെ നിലവിളിയായും യുദ്ധത്തിന്റെ ക്രൂരതകള്‍ക്കെതിരെയുള്ള സാക്ഷ്യപത്രമായും മാറുന്നു. ഇന്നത്തെ ലോക സാഹചര്യത്തില്‍ ഈ സിനിമയുടെ പ്രസക്തി ഏറെയാണ്. ഗാസയിലെ തകര്‍ന്നടിഞ്ഞ തെരുവുകളില്‍ ഒരു കാറിനുള്ളില്‍ തന്റെ ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന്, മരണത്തെ മുഖാമുഖം കണ്ട ഹിന്ദ് റജബ് എന്ന പെണ്‍കുട്ടിയുടെ അവസാന നിമിഷങ്ങളാണ് ഈ ചിത്രം ലോകത്തിന് മുന്നിലെത്തിക്കുന്നത്. അവള്‍ റെഡ് ക്രസന്റ് പ്രവര്‍ത്തകരുമായി ഫോണില്‍ നടത്തിയ ആ ഹൃദയഭേദകമായ സംഭാഷണമാണ് ഈ സിനിമയുടെ ആത്മാവ്.
യുദ്ധവാര്‍ത്തകളില്‍ നാം കേള്‍ക്കുന്ന വെറും നമ്പറുകള്‍ക്കപ്പുറം, ഓരോ മരണത്തിനും പിന്നില്‍ ഒരു മുഖമുണ്ടെന്നും സ്വപ്‌നങ്ങളുണ്ടെന്നും ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. സിവിലിയന്മാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ഈ ഡോക്യുമെന്ററിക്ക് സാധിച്ചു. ഗാസയിലെ വംശഹത്യയുടെ ആധികാരികമായ ഒരു ഡിജിറ്റല്‍ രേഖയായി ഈ ചിത്രം നിലകൊള്ളുന്നു. ഓസ്‌കാര്‍ പോലെയുള്ള വേദികളില്‍ ഈ സിനിമയുടെ സാന്നിധ്യം, പലസ്തീന്‍ വിഷയത്തില്‍ ആഗോള മനസ്സാക്ഷിയെ ഉണര്‍ത്താന്‍ സഹായിച്ചു.
സംവിധാന മികവാണ് ഈ ഡോക്യുമെന്ററിയെ ഇത്രമേല്‍ സ്വാധീനമുള്ളതാക്കുന്നത്. കേവലം സഹതാപം പടര്‍ത്തുക എന്നതിലുപരി, പ്രേക്ഷകരെ ആ സംഭവസ്ഥലത്തേക്ക് നേരിട്ട് കൊണ്ടുപോകുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം. വൈകാരികമായ മുഹൂര്‍ത്തങ്ങളെ ഒട്ടും അതിശയോക്തിയില്ലാതെ അവതരിപ്പിച്ച സംവിധായകന്റെ ശൈലി അഭിനന്ദനാര്‍ഹമാണ്. ഓരോ ഫ്രെയിമിലും നിസ്സഹായതയും ഭീതിയും നിറച്ചു നിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. യുദ്ധഭൂമിയിലെ പരിമിതമായ സാഹചര്യങ്ങളില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും, ഇതിന്റെ സിനിമാറ്റോഗ്രഫി മികച്ച നിലവാരം പുലര്‍ത്തുന്നു. തകര്‍ന്ന കെട്ടിടങ്ങളും, വിജനമായ തെരുവുകളും, കാറിനുള്ളിലെ ഇടുങ്ങിയ സ്ഥലവും ക്യാമറക്കണ്ണുകള്‍ പകര്‍ത്തുമ്പോള്‍ അത് കാണുന്നവരിലും ശ്വാസംമുട്ടലുണ്ടാക്കുന്നു. ലോ-ലൈറ്റ് ഷോട്ടുകളും ക്ലോസപ്പ് ദൃശ്യങ്ങളും ഹിന്ദിന്റെ ഭയത്തെ പ്രേക്ഷകരിലേക്ക് നേരിട്ട് എത്തിക്കുന്നു. ഉദ്വേഗജനകമായ ഒഴുക്കോടെയുള്ളതാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. അത് വളരെ കൃത്യവുമാണ്. ഹിന്ദിന്റെ ഫോണ്‍ സംഭാഷണങ്ങളും അക്കാലത്തെ യഥാര്‍ത്ഥ ദൃശ്യങ്ങളും തമ്മില്‍ കോര്‍ത്തിണക്കിയ രീതി പ്രേക്ഷകരില്‍ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ്. അനാവശ്യമായ ദീര്‍ഘസംഭാഷണങ്ങളില്ലാതെ, ശബ്ദശകലങ്ങളും ദൃശ്യങ്ങളും തമ്മിലുള്ള ലയം സിനിമയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. നിശ്ശബ്ദത പോലും ഈ ചിത്രത്തില്‍ മനോഹരമായി എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്.
ഠവല ്ീശരല ീള ഒശിറ ഞമഷമയ എന്നത് വെറുമൊരു കാഴ്ചയല്ല, അതൊരു തിരിച്ചറിവാണ്. യുദ്ധം വിതയ്ക്കുന്ന നാശനഷ്ടങ്ങള്‍ ആയുധങ്ങളുടേത് മാത്രമല്ല, മറിച്ച് ഒരു തലമുറയുടെ തന്നെ പ്രതീക്ഷകളുടേതാണെന്ന് ഈ ചിത്രം അടിവരയിടുന്നു. ഈ സിനിമ സാങ്കേതികമായി ഏറെ മികച്ചുനില്‍ക്കുന്നതാണ്. അതിലുപരിയായി അത് ഉയര്‍ത്തുന്ന മാനുഷികമായ ചോദ്യങ്ങളാണ് ഈ സിനിമയെ എക്കാലത്തെയും പ്രസക്തമായ സൃഷ്ടികളിലൊന്നായി മാറ്റുന്നത്. സജ കിലാനി, മോട്ടാസ് മല്‍ഹീസ്, അമര്‍ ഹ്ലെഹെല്‍, ക്ലാര ഖൗറി എന്നിവയാണ് ഇതില്‍ അഭിനയിച്ചത്. ടുണീഷ്യയും ഫ്രാന്‍സും സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചത്. 2025 സെപ്റ്റംബര്‍ 3 ന് 82-ാമത് വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരത്തില്‍ ഈ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നു. അവിടെ ഗ്രാന്‍ഡ് ജൂറി സമ്മാനവും മറ്റ് ആറ് സമാന്തര സമ്മാനങ്ങളും നേടി. സെപ്റ്റംബര്‍ 10 ന് ടുണീഷ്യയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഇത് നവംബര്‍ 26 ന് ഫ്രാന്‍സില്‍ ദി പാര്‍ട്ടി ഫിലിം സെയില്‍സ് റിലീസ് ചെയ്തു. 98-ാമത് അക്കാദമി അവാര്‍ഡുകളില്‍, ടുണീഷ്യന്‍ എന്‍ട്രിയായി മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള നോമിനേഷന്‍ ലഭിച്ചു. 83-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളില്‍, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനും ഇത് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
ഇത്രയൊക്കെ നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും, ലോക രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, 2025 ല്‍ ഇറങ്ങിയ ചിത്രം ഇന്ത്യയില്‍ ഈയടുത്ത് വാക്കാല്‍ നിരോധിച്ചിരിക്കുകയാണെന്ന് ഠവല ഒശിറൗ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരോധിക്കാന്‍ മാത്രം ഇന്ത്യക്ക് ഇതില്‍ എന്താണ് പ്രശ്‌നമെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തിലുള്ള വ്യക്തമായ ഒരു വിശദീകരണം കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇലക്ഷന്‍ അടുക്കുമ്പോള്‍ കേരളത്തിനെതിരെ നുണക്കഥകളുമായി വരുന്ന 'കേരള സ്റ്റോറി' എന്ന സിനിമക്ക് കണ്ണുംപൂട്ടി അനുമതി നല്‍കുന്നവരാണെന്ന വസ്തുത കൂടി കൂട്ടിവായിക്കുമ്പോഴാണ് ഇതിലെ കളികള്‍ തിരിച്ചറിയുക. സ്വന്തം രാജ്യത്തെ ഒരു സംസ്ഥാനത്തിനെതിരെ വരുന്ന സന്ദര്‍ഭങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യമെന്ന് വലിയ വായില്‍ വിളിച്ചു പറയുകയും, മറ്റുള്ള രാജ്യങ്ങളുടെ കാര്യങ്ങള്‍ വരുമ്പോള്‍ ആ വായ പൂട്ടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.
യുദ്ധത്തിന്റെ ഇരകളെക്കുറിച്ചും മാനുഷികമായ ദുരന്തങ്ങളെക്കുറിച്ചും സംസാരിക്കുന്ന സിനിമകള്‍ നിരോധിക്കുന്നത് ലോകം അറിയേണ്ട വസ്തുകളെ ഇല്ലാതാക്കാനേ സഹായിക്കൂ. ഹിന്ദ് റജബിനെപ്പോലെയുള്ള കുട്ടികളുടെ കഥകള്‍ രാഷ്ട്രീയത്തിനതീതമായി മാനുഷികമായ ഒന്നാണ്. വിദേശനയങ്ങളെയോ രാഷ്ട്രീയ താല്പര്യങ്ങളെയോ സംരക്ഷിക്കാന്‍ കലയെ ബലികൊടുക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. ഇത്തരം സെന്‍സര്‍ഷിപ്പിന്റെ അതിപ്രസരം എതിര്‍ക്കപ്പെടേണ്ടതാണ്.ച്ച
അടികുറിപ്പ് : ഫാസിസ്റ്റുകള്‍ കലയെ എന്നും ഭയപ്പെട്ടിരുന്നു. മറച്ചു വെച്ച യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരുന്നത് അവര്‍ ഭയപ്പെടുന്നു. (ഇക്കാര്യത്തിലും മോദിയുടെ 'പ്രണ്ട്' ട്രംപ് തന്നെ)