പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് അവകാശം നിഷേധിക്കൽ
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് അവകാശം നിഷേധിക്കലിനെതിരെ
നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനായി പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ലഭ്യമാക്കി വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വോട്ട് ചെയ്യിക്കുന്നതിനാണ് ഇലക്ഷന്‍ കമ്മീഷന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്. ഏപ്രില്‍ 8-ന് മുന്‍പ് വോട്ട് ചെയ്യുന്നതിന് ആയിരുന്നു കമ്മീഷന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ വളരെയധികം പേര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ടും ബാലറ്റ് പേപ്പര്‍ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായി. രണ്ടാം ഘട്ടം പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുവാന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടായി. ഇതുമൂലം വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ എടഋഠഛ സംഘടനകള്‍ ഇലക്ഷന്‍ കമ്മീഷനെ പലതവണ നേരിട്ട് കണ്ട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് കെജിഒഎ, എന്‍ജിഒ യൂണിയന്‍, കെഎസ്ടിഎ എന്നീ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 6-ന് നല്‍കിയ ഹര്‍ജി ഏപ്രില്‍ 8-ന് ഹൈക്കോടതി പരിഗണിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഏപ്രില്‍ 8 വൈകുന്നേരം 6 മണിക്ക് മുന്‍പായി വോട്ടവകാശം രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. എന്നാല്‍ ബാലറ്റ് പേപ്പറുകള്‍ കൃത്യമായി ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ എത്തിക്കുന്നതിലും വരണാധികാരികളുടെ ഓഫീസില്‍ നിന്ന് ബാലറ്റ് പേപ്പറുകള്‍ കൃത്യമായി ഫെസിലിറ്റേഷന്‍ സെന്ററുകളിലേക്ക് കൈമാറുന്നതിലും വലിയ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് നിരവധിജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. ഇനിയും വോട്ടവകാശം രേഖപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ലാത്ത ജീവനക്കാര്‍ക്ക് കൂടി വോട്ട് രേഖപ്പെടുത്തുവാന്‍ അവസരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പിനു ശേഷവും എടഋഠഛ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു.
ഇലക്ഷന്‍ ഡ്യൂട്ടി ചെയ്ത മുഴുവന്‍ പേര്‍ക്കും വോട്ടവകാശം രേഖപ്പെടുത്തുവാന്‍ സൗകര്യമൊരുക്കുക,വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബി എല്‍ ഒ മാര്‍ക്ക് വര്‍ദ്ധിപ്പിച്ച വേതനം അനുവദിക്കുക, പോളിംഗ് ഡ്യൂട്ടി ചെയ്ത ബി എല്‍ ഒ മാര്‍ക്ക് വേതനം അനുവദിക്കുക, ബി എല്‍ ഒ മാര്‍ക്കെതിരായ പോലീസ് അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എടഋഠഛ സംഘടനകളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 17-ന് എല്ലാ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തി.
മൃഗസംരക്ഷണ വകുപ്പ്
മൃഗസംരക്ഷണ വകുപ്പിലെ വെറ്റിനറി സര്‍ജന്മാരുടെ 2026-ലെ പൊതു സ്ഥലം മാറ്റത്തിനായി മാര്‍ച്ച് 23-ന് അപേക്ഷ ക്ഷണിക്കുകയുംമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ട്രാന്‍സ്ഫര്‍ നോട്ടിഫിക്കേഷനോടൊപ്പം പ്രസിദ്ധീകരിച്ച ഹശസലഹ്യ ്മരമിര്യ ഹശേെ കൃത്യത ഇല്ലാത്തതാണ്. നിലവിലുള്ള തുറന്ന ഒഴിവുകള്‍ മാത്രമാണ് ഈ ലിസ്റ്റില്‍ ഉള്ളത്. നിലവില്‍ ഒരു സ്റ്റേഷനില്‍ 3 വര്‍ഷം പൂര്‍ത്തീകരിച്ച എല്ലാ തസ്തികകളും ഹശസലഹ്യ ്മരമിര്യ ഹശേെ ല്‍ ഉള്‍പ്പെടുത്തേണ്ടതാണ്. മാത്രമല്ല അപേക്ഷിക്കുവാന്‍ ലഭിച്ച സമയം രണ്ടു ദിവസം മാത്രമാണ്. ഇതെല്ലാം 2017-ലെ പൊതു സ്ഥലംമാറ്റം ഉത്തരവിന് വിരുദ്ധമാണ്. വര്‍ഷങ്ങളായി മാതൃ ജില്ലയിലേക്ക് സ്ഥലംമാറ്റം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതുമൂലം അപേക്ഷിക്കുവാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ആയതിനാല്‍ ആവശ്യമായ സമയം ലഭ്യമാക്കി കൃത്യതയാര്‍ന്ന ഹശസലഹ്യ ്മരമിര്യ ഹശേെ ഓടുകൂടി പൊതു സ്ഥലംമാറ്റ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
സംഘടനയുടെ ഈ ഇടപെടലിനുശേഷം 30.3.26-ല്‍ പുതുക്കിയ സമയക്രമവും ഹശസലഹ്യ ്മരമിര്യ ഹശേെ ഉം പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ച്ച് 23-ന് 114 തസ്തികളിലേക്ക് വെറ്റിനറി സര്‍ജന്മാര്‍ക്ക് പി എസ് സി വഴി നിയമനവും നല്‍കി. ചില സ്ഥാപിത താല്പര്യക്കാരായ വെറ്റിനറി സര്‍ജന്‍മാര്‍ക്ക് പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങളില്‍ പെട്ട് ഇഷ്ടമുള്ളസ്റ്റേഷനുകളില്‍ നിയമനം ലഭിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനായി നിയമന ഉത്തരവിറങ്ങുന്നതിനു തൊട്ടു മുന്‍പ് ഇവര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയും ആ തസ്തിക കളിലേക്ക് ജടഇ വഴി പുതിയ നിയമനം നടത്തുകയും ചെയ്തു. ഇതിനുശേഷം ഇവര്‍ അവധി റദ്ദാക്കുന്നതിനായി ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും അവര്‍ക്ക് അതാത് ജില്ലയില്‍ തന്നെ ഇഷ്ടാനുസരണം ഉള്ള ചില സ്റ്റേഷനുകളില്‍ നിയമനം നല്‍കുകയും ചെയ്തു. എല്ലാവരും. ഒരേ ദിവസം തന്നെ അവധിയില്‍ പ്രവേശിക്കുകയും അവധി റദ്ദാക്കുവാന്‍ അപേക്ഷ നല്‍കുകയും ഒറ്റ ഉത്തരവില്‍ റദ്ദാക്കുകയും ചെയ്തത് ആസൂത്രിതമായ നീക്കമാണ്. ജനറല്‍ ട്രാന്‍സ്ഫര്‍ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച്, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി സ്ഥലംമാറ്റം ഇഷ്ടദാനം നടത്തിയ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് നിവേദനം നല്‍കി.