സയണിസ്റ്റുകളുടെ 'GREATER ISRAEL' എന്ന അതിമോഹം
2026 ഫെബ്രുവരി 28-ന് അമേരിക്ക ആരംഭിച്ച Operation Epic Fury എന്ന സൈനിക പടയോട്ടം സയണിസ്റ്റുകളുടെ "Greater Israel' എന്ന അതിമോഹത്തില്‍ തട്ടി ഗതികിട്ടാത്തഘട്ടത്തില് നില്ക്കുന്നു.
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന യു. എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാനിരിക്കെ ഒരു ധാരണയിലെത്തുമെന്ന് ലോകം കരുതിയ ഇസ്ലാമാബാദ് ചര്‍ച്ച അലസിപ്പിരിഞ്ഞു. അലസിപ്പിരിയുമെന്നറിയാവുന്ന ഒരു കൂട്ടര് സയണിസ്റ്റുകളാണ്. അവരില്‍ ആരും തന്നെ ചര്‍ച്ചകളില്‍ പങ്കെടുക്കാത്തതും അതുകൊണ്ടുമാത്രമാണ്. ജറുസലേമില്‍ നിന്നും വാന്‍സിനെ ഹോട്ട് ലൈനില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നിരിക്കാം. നെത്യുന്യാഹുവിന്റെ "Greater Israel' സാമ്രാജ്യത്വ അതിമോഹം ബൈബിളിലെ 'വാഗ്ദത്ത ഭൂമി' ആശയത്തില്‍ നിന്ന് വളര്‍ന്നതാണ്. ഇത് ഇസ്രായേലിന്റെ അതിര്‍ത്തികള്‍ വ്യാപിപ്പിച്ച്, സുരക്ഷാസാമ്രാജ്യത്വ ശക്തി ഉറപ്പാക്കാനുള്ള രാഷ്ട്രീയആത്മീയ ദൗത്യം എന്ന നിലയില്‍ അയാള്‍ പലപ്പോഴും പരാമര്‍ശിച്ചിട്ടുണ്ട്. ഇതാണ് പല അറബ് രാജ്യങ്ങളും പലസ്തീനികളും അന്താരാഷ്ട്ര സമൂഹവും പ്രശ്നങ്ങളുടെ മൂലകാരണം എന്ന് കാണുന്നത്. ലോകം Two-State Solution ആവശ്യപ്പെടുമ്പോഴും ഇസ്രായേല്‍ അത് പ്രായോഗികമാക്കാതെ Greater Israel ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. Greater Israel ആശയത്തിലെ അതിര്‍ത്തികള്‍ -സാമ്രാജ്യത്വ വികസനമാണ്- നിലവിലെ ഇസ്രായേല്‍ + വെസ്റ്റ് ബാങ്ക് + ഗാസ, ജോര്‍ദാന്‍ നദിക്ക് അപ്പുറമുള്ള പ്രദേശങ്ങള്‍, ലെബനോന്റെ തെക്കന്‍ മേഖലകള്‍, സിറിയയിലെ ഗോലാന്‍ ഹൈറ്റ്സും മറ്റു പ്രദേശങ്ങളും ഈജിപ്തിലെ സിനായ് ഉപദ്വീപിന്റെ ഭാഗങ്ങള്‍, ഇറാഖിന്റെ പടിഞ്ഞാറന്‍ മേഖലകള്‍, സൗദി അറേബ്യയുടെ വടക്കന്‍ പ്രദേശങ്ങള്‍ തുടങ്ങി അതിര്‍ത്തികള്‍ വ്യാപിപ്പിച്ച് 'സുരക്ഷിതമായ' ഇസ്രായേല്‍ സൃഷ്ടിക്കുക, ആത്മീയചരിത്രപരമായ അവകാശവാദം ബൈബിളിലെ 'വാഗ്ദത്ത ഭൂമി' യാഥാര്‍ത്ഥ്യമാക്കുക. എന്നാല്‍ അന്താരാഷ്ട്ര നിയമവിരുദ്ധം: 1949 armistice
line (Green Line) പ്രകാരം അംഗീകരിച്ച അതിര്‍ത്തികള്‍ക്കപ്പുറം വ്യാപനം അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നില്ല. പലസ്തീന് പ്രശ്നം: രണ്ട് രാഷ്ട്ര പരിഹാരം (Two-State Solution) അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വെക്കുന്നുവെങ്കിലും നെതന്യാഹുവിന്റെ Greater Israel ആശയം പലസ്തീനിന് സ്വതന്ത്രരാഷ്ട്രം അനുവദിക്കാത്ത നിലപാടിലേക്ക് നയിക്കുന്നു.
അറബ് രാജ്യങ്ങളുടെ പ്രതികരണം: അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പല അറബ് രാജ്യങ്ങള്‍ക്കും സ്വാധീനഭീഷണി ആയി തോന്നുന്നു. ഇപ്പോഴത്തെ യുദ്ധം ആരംഭിച്ചത് 2026 ഫെബ്രുവരി 28-നാണ്.
പ്രധാന സംഭവങ്ങള്‍: തുടക്കത്തില്‍, ഇറാനിലെ സുപ്രീം ലീഡര്‍ അലി ഖമെനെയുടെ വധിച്ചു. അവിടെ മിനാബിലെ ഒരു സ്കൂള്‍ ബോംബിട്ട് 160-ല്‍പ്പരം കുട്ടികളെ ബോംബിട്ട് കൊന്നു. ഇറാനാകട്ടെ ഇതിന് പകരമായി നേരിട്ട് ഇസ്രായേലിനെയും പ്രത്യേകിച്ച് മിഡില്‍ഈസ്റ്റിലെ യുഎസ് സഖ്യങ്ങളുടെ സൈനിക ക്യാമ്പുകളെയും ആക്രമിച്ചു. ഹിസ്ബുള്ള, ഹൂത്തികള്‍, ഇറാഖ്, സിറിയ, മിലീഷ്യ എന്നിവര്‍ ഇറാനോടൊപ്പം ചേര്‍ന്നു. ഏപ്രില്‍ 7, 2026: താല്‍ക്കാലിക cease fire പ്രഖ്യാപിച്ചു. മുകളില്‍ പറഞ്ഞതുപോലെ രണ്ടുകൂട്ടരും ഇസ്ലാമബാദില്‍ പാകിസ്താന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച അലസ്സിപ്പിരിഞ്ഞു. ഇസ്ലാമബാദ് ചര്‍ച്ചകള്‍ മുന്നേറുമ്പോഴും ലബനോനിലെ ആക്രമണവും സാധാരണ ജനങ്ങളുടെ കൂട്ടക്കൊലയും ഇസ്രായേല്‍ തുടര്‍ന്നു.
ഇറാന്-ഇസ്രായേല്‍-അമേരിക്ക സംഘര്‍ഷം സൈനികരാഷ്ട്രീയ പ്രശ്നം മാത്രമല്ല, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാരണവും ആണ്. എണ്ണവില ഉയര്‍ന്നതോടെ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ നേരിട്ട് ബാധിക്കപ്പെട്ടു. cease fire ഉണ്ടായാലും, 'തണുത്തയുദ്ധ' മാതൃകയില്‍ എണ്ണവില സ്ഥിരതയില്ലാതെ മാറിക്കൊണ്ടിരിക്കും. ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടല്ച്ചുരമാണ്. അനാദികാലം മുതല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് അറബിക്കടല്‍ ബന്ധിപ്പിക്കുന്ന ഈ വഴിയിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള അവകാശം അന്താരാഷ്ട്ര നിയമങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍, ഇറാന് പലപ്പോഴും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, ചിലപ്പോള്‍ കടലിടുക്ക് അടയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ കടല്‍നിയമം (UNCLOS,
1982) പ്രകാരം സ്വതന്ത്രവും തടസ്സമില്ലാത്ത കടന്നുപോകല്‍ അവകാശമാണ് അംഗീകരിച്ചിരിക്കുന്നത്. ഇതൊരു പ്രകൃതിദത്ത കടല്‍ ചുരമാണ്. എന്നാല്‍ സൂയസ് കനാല്‍ മനുഷ്യ നിര്‍മ്മിത ചുരമാണ്. ചരിത്രപരമായ പ്രാചീനകാലം മുതല്‍ ഹോര്‍മുസ് കടലിടുക്ക് പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇന്ത്യ-ചൈന-യൂറോപ്പ് വ്യാപാരത്തിനും പ്രധാന വഴിയായിരുന്നു.
ഇസ്ലാമിക സാമ്രാജ്യങ്ങള്‍, അബ്ബാസിദ്, സഫവീദ് കാലഘട്ടങ്ങളില്‍ കടലിടുക്ക് വ്യാപാര നിയന്ത്രണത്തിനും നാവിക ശക്തിക്കും കേന്ദ്രമായി. കോളനിയല്‍ കാലഘട്ടത്തില്‍ പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് രാജ്യങ്ങള്‍ കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. 20-ാം നൂറ്റാണ്ടോടെ എണ്ണവ്യാപാരം വളര്‍ന്നു. എണ്ണ സുപ്രധാനമായ വാണിജ്യവസ്തുവായിമാറി ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജവിതരണ വഴിയായി മാറുകയും ചെയ്തു. ഇതിനിടെ ചില അന്താരാഷ്ട്ര ഇടപെടലുകളും അന്താരാഷ്ട്ര നിയമങ്ങളും അംഗീകരിക്കപ്പെട്ടു. UNCLOS
(1982) United Nations Convention on the Law of the Sea,, ഹോര്‍മുസ് കടലിടുക്ക് "international strait' ആയി പ്രഖ്യാപിച്ചു. Transit passage rights: എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാനുള്ള അവകാശം പ്രഖ്യാപിച്ചു. തീരദേശ രാജ്യങ്ങളായ ഇറാന്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്ക് സുരക്ഷാ പരിശോധനകള്‍ക്ക് പരിമിതമായ അധികാരം അംഗീകരിച്ചു Corfu Channel Case (1949) അന്താരാഷ്ട്ര നീതിന്യായാലയം (International Court of Justice ICJ) ആണ് വിധി പുറപ്പെടുവിച്ചത്. ഇത് ബ്രിട്ടന്-അല്‍ബേനിയ കേസായിരുന്നു, 1946-ല്‍ Corfu ഇവ മിലഹല് ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ മൈനുകളില്‍ പെട്ട് നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന്. സംഭവം (1946): ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ Corfu chanel വഴി കടന്നുപോകുമ്പോള്‍ മൈനുകള്‍ പൊട്ടിത്തെറിച്ചു. നാശനഷ്ടം, HMS Saumarez, HMS Volage എന്നീ കപ്പലുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു; 44 സൈനികര്‍ കൊല്ലപ്പെട്ടു, 42 പേര്‍ക്ക് പരിക്കേറ്റു. ബ്രിട്ടന്റെ ആരോപണം: അല്‍ബേനിയ ലശവേലൃ മൈനുകള്‍ സ്ഥാപിച്ചു അല്ലെങ്കില്‍ മറ്റൊരു രാജ്യത്തിന് (യുഗോസ്ലാവിയ/സോവിയറ്റ് യൂണിയന്) അത് ചെയ്യാന്‍ അനുവദിച്ചു. UN Security
Council: കേസ് ICJലേക്ക് റഫര്‍ ചെയ്തു. അന്താരാഷ്ട്ര കടലിടുക്കുകളില്‍ സ്വതന്ത്ര ഗതാഗതാവകാശം ഉറപ്പാക്കിയ മുന്‍നിര വിധി. ഇറാന്റെ നടപടികള്‍, ചിലപ്പോള്‍ 15 കപ്പലുകള്‍ മാത്രം ദിവസേന കടക്കാന്‍ അനുമതി നല്കുന്നു.
ടോള്‍ ചുമത്താനുള്ള ശ്രമം ഓരോ ബാരല്‍ എണ്ണയ്ക്കും $1 ഈടാക്കാന്‍ ഇറാന് ശ്രമിക്കുന്നു, എന്നാല്‍ ഇത് അന്താരാഷ്ട്ര നിയമലംഘനമാണെന്നാണ് ഗുണഭോക്ത രാജ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ലോകത്തിലെ എണ്ണവിതരണത്തിന്റെ 25-30% വരെ ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. സൈനിക അനുമതി ആവശ്യപ്പെടുന്ന നിയന്ത്രണങ്ങള്‍, പ്രത്യേകിച്ച് സംഘര്‍ഷകാലങ്ങളില്‍ ഏര്‍പ്പെടുത്തുന്നു. അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ ഇവ ഇറാന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ 'freedom of navigation' അവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ട്രംപ് ആപ്പിലാണ്. തോറ്റ് പിന്‍വാങ്ങാന്‍ പറ്റില്ല. കുരങ്ങന് ആപ്പില്‍ വാലിട്ട അവസ്ഥ അമേരിക്കയല്ല ഇപ്പോള്‍ കളി നയിക്കുന്നത്. ലിവറെജ് ഇറാന്റെ പക്കലാണ്. എന്നാല്‍ ഇനി രണ്ടും കല്‍പ്പിച്ചുള്ള യുദ്ധത്തിന് ഇറങ്ങിയാലോ? ലോകത്തിനും അമേരിക്കയ്ക്കും വിനാശകരമായിരിക്കും. നവംബറില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തോറ്റ് തുന്നംപാടും. അത് ട്രംപ് ഭരണത്തിന്റെ രാഷ്ട്രീയഅന്ത്യം ആയിരിക്കും.
നാള്‍വഴി:
സംസ്കാരങ്ങള്‍ തമ്മിലുള്ള ഉരസ്സലാണ് മുഖ്യം ഇറാനിലെ പ്രാചീന പേര്‍ഷ്യന്‍ സംസ്കാരവും, അതായത് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ തുടക്കം ക്രി.മു. 6-ാം നൂറ്റാണ്ടില്‍ (Cyrus the
Great, Achaemenid Empire, ഏകദേശം ക്രി.മു. 550). Persepolis പോലുള്ള നഗരങ്ങള്‍, Zoroastrian മതം, ഭരണസംവിധാനങ്ങള്‍ all belong to antiquity, അതായത്, 2500 വര്‍ഷത്തിലധികം പഴക്കമുള്ള സംസ്കാരമാണ്. അമേരിക്കയിലെ ബ്രിട്ടീഷ് അധിനിവേശം: ബ്രിട്ടീഷ് കോളനികള്‍ ഉത്തര അമേരിക്കയില്‍ സ്ഥാപിച്ചത് 17-ാം നൂറ്റാണ്ടില്‍ (Jamestown, Virginia, 1607). പിന്നീട് 18-ാം നൂറ്റാണ്ടില്‍ 13 കോളനികള്‍ രൂപപ്പെട്ടു, 1776-ല്‍ അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനം, അതായത്, ഏകദേശം 400 വര്‍ഷം പഴക്കമുള്ള ചരിത്രം. ക്രി.മു. 550? 2500 + വര്‍ഷം പഴക്കമുള്ള പേര്‍ഷ്യന്‍ സംസ്കാരവും. ബ്രിട്ടീഷ് അധിനിവേശം അമേരിക്കയില്‍: ക്രി.ശ. 1607? 400 വര്‍ഷം പഴക്കം. അതിനാല്‍, ഇറാനിലെ പ്രാചീന പേര്‍ഷ്യന്‍ സംസ്കാരം വളരെ പഴയതാണ്; അത് അമേരിക്കയിലെ ബ്രിട്ടീഷ് അധിനിവേശത്തേക്കാള്‍ 2000 വര്‍ഷത്തിലധികം മുന്‍പ് ഉണ്ടായതാണ്.ച്ച
സ്റ്റോപ്പ് പ്രസ്സ്
ട്രംപ് ഇറാനെതിരെ നേവല്‍ blokade ഏര്‍പ്പെടുത്തിയെന്നും പുട്ടിന് പ്രശ്നത്തില്‍ ഇടപെടാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ട്.